മാപ്പ് ഓണാഘോഷം റദ്ദാക്കി

MAP_pic

ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയിലെ ആദ്യത്തെ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ഓഗസ്റ്റ് 25-നു നടത്താനിരുന്ന ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ച് മഴക്കെടുതിയിയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന മലയാളക്കരയിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഏകദേശം 10 ലക്ഷത്തോളം രൂപ ശേഖരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് നല്‍കുന്നതിനും തീരുമാനിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരേയും ദര്‍ശിക്കാത്ത കെടുതികളാണ് ആളുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല എന്നു മനസ്സിലാക്കി ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവര്‍ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ മാപ്പ് തീരുമാനിച്ചതായി പ്രസിഡന്റ് അനു സ്കറിയ, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു പുന്നൂസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ ധനശേഖരണാര്‍ത്ഥം gofundme.com എന്ന വെബ്‌സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഈ ഉദ്യമത്തില്‍ പങ്കുചേരാവുന്നതാണ്. https://www.gofundme.com/y6ha52-kerala-flood-relief-fund

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123.

Print Friendly, PDF & Email

Related News

Leave a Comment