Flash News

പ്രളയദുരിതം: സാന്ത്വനവുമായി ജീറോഡ് തണല്‍ ജനറേഷന്‍ അമേസിംഗ് ക്ലബ്ബും

August 23, 2018 , സാലിം ജീറോഡ്

WhatsApp Image 2018-08-20 at 12.13.57 AMതോട്ടുമുക്കം: ഗോതമ്പറോഡ് തണല്‍ ജനറേഷന്‍ അമേസിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തോട്ടുമുക്കത്തെ പ്രളയബാധിത വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഇരുപതോളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ശാന്തിനഗര്‍ പ്രദേശത്തെ ശുചീകരണത്തിനും വേയ്സ്റ്റ് സംസ്‌കരണത്തിനും ടീം നേതൃത്വം നല്‍കി.

ഖത്തര്‍ 2022 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗ് ഇന്ത്യയിലെ വര്‍ക്കേഴ്‌സ് അംബാസിഡര്‍ സി.പി സാദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തണല്‍ ജനറേഷന്‍ അമേസിങ് കോച്ചുമാരായ അശ്മില്‍ കൂടത്തില്‍, അഫി, അഫ്‌ലഹ്‌റഹ്മാന്‍, അന്‍സില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബിയ്യക്കുട്ടി തോട്ടുമുക്കം, മുഹമ്മദ് പുതിയോട്ടില്‍, ബാവ പവര്‍വേള്‍ഡ്, നാജിഹ് കുനിയില്‍, അശ്‌റഫ് ശാന്തിനഗര്‍, മുശീറുല്‍ ഹഖ് എന്നിവര്‍ കിറ്റുകള്‍ വിതരണം ചെയ്തു. സാലിം ജീറോഡ് സ്വാഗതവും എല്‍സമ്മ നന്ദിയും പറഞ്ഞു.

WhatsApp Image 2018-08-20 at 12.15.18 AM WhatsApp Image 2018-08-20 at 12.15.19 AM WhatsApp Image 2018-08-20 at 12.17.28 AM WhatsApp Image 2018-08-20 at 12.17.32 AM WhatsApp Image 2018-08-20 at 12.17.48 AM WhatsApp Image 2018-08-20 at 12.17.51 AMWhatsApp Image 2018-08-22 at 11.36.00 AM WhatsApp Image 2018-08-22 at 11.36.01 AM


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top