(കേരളത്തിലെ ജലപ്രളയ മഹാദുരന്തത്തേയും സമാഗതമായ ഓണക്കാല മാവേലിമന്നനേയും പശ്ചാത്തലമാക്കിയുള്ളതാണീ കവിത. ഇതിലെ ചുരുക്കം ചില വരികള്‍ക്കും ഈണങ്ങള്‍ക്കും പ്രചുരപ്രചാരത്തിലുള്ള പാടിപ്പതിഞ്ഞ ചില കവിതാശകലങ്ങളോട് സാമ്യവും കടപ്പാടുമുണ്ട്)
പരശുരാമന് മഴുവെറിഞ്ഞ് വെള്ളത്തില്‍…
വീണ്ടെടുത്ത മോഹന രമണീയ കേരളം…
വീണ്ടും അഗാധമാം നീര്ക്കയത്തിലേക്കോ….
തുള്ളിക്കൊരുകുടം നിര്‍ത്താതെ പെയ്യും പേമാരി…
കരകവിഞ്ഞ് വഴിപിരിഞ്ഞൊഴുകും ആറുകള്‍…
വീര്‍പ്പുമുട്ടി മെത്തിയൊഴുകും അണക്കെട്ടുകള്‍…
പ്രളയകുത്തൊഴുക്കില്‍..നിലം പൊത്തും…
വീടുകള്‍ രമ്യഹര്മ്യമാം മേടകള് മന്ദിരങ്ങള്‍…
കടപുഴകി നിലംപൊത്തി വീഴും വൃക്ഷലതാദികള്‍…
റോഡുകള്‍….തോടുകള്‍…പുഴകള്‍..ഒന്നായ്ഒഴുകി…
എവിടെ തിരിഞ്ഞൊന്നു…നോക്കിയാലും….
അവിടെല്ലാം ഒഴുകും…ജലാശയങ്ങള്‍ മാത്രം….
ജലസാഗരത്തിലെങ്കിലും..കുടിവെള്ളമില്ല…താനും…
പെരിയാറെന്ന പര്‍വ്വതനിരയുടെ പനിനീരിന്ന്….
കുലംകുത്തിയൊഴുകും ഗര്‍ജിക്കും..താടക..തടാകമായ്…
കണ്ണീരും കൈയ്യുമായ്ഹൃദയം തകര്‍ന്ന കേരളം…
കണ്ണീരുതൂകി വിങ്ങിപ്പൊട്ടും കേരളാംബ…..
കണ്ണീര്‍കയത്തില്‍ നീരാടും..കേരളമക്കള്‍…
ഓണക്കാലമിന്ന്…നാടുകാണാനെത്തും….
കണ്ണീരും..കൈയ്യുമായ്…ഓണനാളില്‍ മാവേലി….
പ്രജാവത്സലനാം..പൂജ്യനാം..മാവേലിത്തമ്പുരാന്….
അന്നും ഇന്നും..നില്ക്കുന്നു..തന് പ്രജകള്‍ക്കൊപ്പം…
ഉത്സവതാളമേളങ്ങളില്ലാത്തൊരോണം…
കാണം വിറ്റും ഓണഊണില്ലാത്ത നാള്….
കാണം പോലും ഒഴുക്കില്പോയ്..പോയ..നാള്…
പ്രളയകണ്ണീരിലും മാവേലിതന്‍ സ്നേഹസന്ദേശം….
മാനവ ഹൃത്തടങ്ങള്‍ നെഞ്ചോട് നെഞ്ച്…മെയ്യോട്മെയ്യ്…
ഉള്ളവനും ഇല്ലാത്തവനും ജാതിമതഭേദമെന്യേ…
ഒരേ ഷെല്‍ട്ടറില്‍….ഒരേ പന്തിയില്‍….ഭോജനം…
പ്രളയദുരിതത്തിലെങ്കിലും ബോദ്ധ്യമാം… സത്യം…
കുബേര…കുചേല..വ്യത്യാസമില്ലാ…പ്രളയനാളില്‍…
മാവേലി… മാനുഷ്യരെല്ലാം…ഒന്നുപോലെ….
കണ്ണുനീര് മുത്തുമായ്…. കാണാനെത്തിയ….
മാവേലിത്തമ്പുരാന്…. പ്രളയക്കെടുതിയില്‍….
അതിജീവനത്തില്‍…. കൈതാങ്ങായി….
കാരുണ്യ…സ്നേഹസ്പര്‍ശങ്ങളാല്‍…. തലോടും…
പ്രജകളെ… മാറോടണക്കും പ്രജാവത്സലന്…
ആരെല്ലാം…. ചവിട്ടി..താഴ്ത്തിയാലും…
ഏതു ഞണ്ടുകള്‍ കാലില്‍ വലിച്ചിട്ടാലും…
ഉയിര്‍ക്കും..നമ്മള്…വത്സല..മക്കളെ…
പടരും..നമ്മള്..നാടാകെ..വത്സല..മക്കളെ…
കൈകള്‍ കോര്‍ക്കാം..ഒരുമയുടെ കാഹളം..മുഴക്കാം…
പ്രളയദുരിതക്കയത്തില്‍ നിന്ന്…കരകേറാം…
ഹൃദയകവാടങ്ങള്‍ തുറന്നീ..കേരളഭൂമിയില്…
വിജയഭേരിയാം…വിയര്‍പ്പില്‍…അദ്ധ്വാനത്തില്‍…
മനുഷ്യ..ചങ്ങലകള്‍ തീര്‍ക്കാം.. കൈകോര്‍ക്കാം…
മാവേലി സന്ദേശങ്ങളാം…ആശാകിരണങ്ങള്‍….
തേന്മഴയായ്…പൂമഴയായ്….പെയ്തിറങ്ങും….
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply