Flash News

ഡോളറിനെതിരേ രൂപ മുന്നേറുന്നു

September 10, 2013 , ഷാഹിദ് വൈപ്പി

ruppesമുംബൈ : ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയരുന്നു. 64.15 എന്ന നിരക്കിലാണ്‌ രൂപയുടെ മൂല്യം. 1.9 രൂപയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. രൂപ കരുത്ത്‌ കാട്ടിയതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. സെന്‍സെക്‌സ്‌ 400 പോയിന്റും നിഫ്‌റ്റി 125 പോയിന്റും ഉയര്‍ന്നു. അതിനിടെ ക്രൂഡ്‌ ഓയില്‍ വില അന്താരാഷ്‌ട്ര വിപണിയില്‍ കുറഞ്ഞു. 118 ഡോളറില്‍ നിന്നും 112 ഡോളറിലേക്കാണ്‌ ക്രൂഡ്‌ വില ഇടിഞ്ഞത്‌. രൂപയുടെ നേട്ടം സ്വര്‍ണ വില കുറയാനും സഹായകമായി. ഗ്രാമിന്‌ 25 രൂപ കുറഞ്ഞ്‌ 2,775 രൂപയിലെത്തി. പവന്‌ 200 കുറഞ്ഞ്‌ 22,200 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്‌..

 

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്താനുള്ള സാധ്യതകള്‍ കുറഞ്ഞതാണ് രൂപയ്ക്ക് കരുത്തായത്. കയറ്റുമതി വര്‍ധിച്ചതും ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയ്ക്ക് ഗുണമായി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 516.19 പോയിന്റ് നേട്ടത്തില്‍ 19,786.25ലും ദേശീയ സൂചിക നിഫ്റ്റി 155.15 പോയിന്റ് മുന്നേറി 5,835.55ലുമെത്തി. വെള്ളിയാഴ്ച വ്യാപാ‍രം അവസാനിപ്പിച്ചപ്പോള്‍ 65.24 എന്ന നിലയിലായിരിന്നു രൂപ. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 94 പൈസയുടെ നേട്ടത്തിലാണ് രൂപ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top