കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി മത്സരം; ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ് ജേതാക്കള്‍

IMG_3459ന്യൂയോര്‍ക്ക്: ബ്രാംപ്റ്റന്‍ മലയാളി സമാജം വര്‍ഷം തോറും ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള വള്ളംകളി മത്സരം ഈ വര്‍ഷവും സംഘടിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 18 ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് കനേഡിയന്‍ നെഹ്‌റു ട്രോഫി കരസ്ഥമാക്കി.

ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ നയിച്ച ടീം ഇഞ്ചോടിഞ്ചു പൊരുതിയാണ് ഈ വിജയം കൈവരിച്ചതെന്ന് ബോട്ട് ക്ലബ്ബ് പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു. വിശ്വനാഥന്‍ കുഞ്ഞുപിള്ള ട്രഷററായും വിശാല്‍ വിജയന്‍ സെക്രട്ടറിയായും ചെറിയാന്‍ കോശി ടീം മാനേജരായും പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴയേന്തിയവരില്‍ ഡേവ് മോഹന്‍, എബ്രഹാം തോമസ്, എബിന്‍ തോമസ്, ജിജി പനയില്‍, രാജേഷ് ഗോപിനാഥ്, മനോജ് ദാസ്, ജോണ്‍ ചെറിയാന്‍, ലാല്‍സണ്‍ വര്‍ഗീസ്, ജോണ്‍ കെ.ജോര്‍ജ് എന്നിവരുള്‍പ്പെടുന്നു.

IMG_3461കേരളത്തില്‍ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവരെ അനുസ്മരിച്ചുകൊണ്ട് ഈ വര്‍ഷം ബ്രാംപ്ടന്‍ മലയാളി അസോസിയേഷന്‍ വലിയ ആഘോഷങ്ങളില്ലാതെയാണ് ഈ മത്സരം സംഘടിപ്പിച്ചത്.

വള്ളംകളി മത്സരത്തില്‍ വിജയിച്ചതിന് കിട്ടിയ സമ്മാനത്തുക കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റി വെക്കുകയാണെന്ന് ഭാരത് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു.

IMG_3465 IMG_3479bbc emblem

Print Friendly, PDF & Email

Related posts

Leave a Comment