Flash News

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് കുരിശില്‍ തറച്ച പി.ടി. തോമസിനോട് കെപിസിസിയും കെസിബിസിയും മാപ്പു പറയണമെന്ന് അഡ്വ. ജയശങ്കര്‍

August 27, 2018

21_24പ്രളയക്കെടുതി അവസാനിച്ചിട്ടില്ലെങ്കിലും കേരളത്തിലെ പൊതുസമൂഹം പൊതുസമൂഹം പശ്ചാത്തപത്തോടെ ഓര്‍മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട് അത് പിടി തോമസാണെന്ന് അഡ്വ: ജയശങ്കര്‍. അഞ്ചു വര്‍ഷം മുമ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കുരിശില്‍ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാര്‍ട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. ഇപ്പോത്തെ ഉരുള്‍പൊട്ടലിന്റെയും മലയിടിച്ചിലിന്റേയും പശ്ചാതലത്തില്‍ കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് താഴെ…

പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓര്‍മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട് പിടി തോമസ്.

അഞ്ചു വര്‍ഷം മുമ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കുരിശില്‍ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാര്‍ട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ കാലുപിടിക്കാന്‍ പോയില്ല.

ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയില്‍ തുടരെത്തുടരെ ഉരുള്‍പൊട്ടലും മലയിടിയലുമുണ്ടായി ആള്‍നാശവും കൃഷിനാശവും ആവര്‍ത്തിക്കുമ്പോള്‍, പാതിരിമാര്‍ക്കും മനസിലാകുന്നുണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.

കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം.

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top