മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനു 2021 ല്‍ റോം നഗരം ആതിഥ്യമരുളുന്നു. അയര്‍ലണ്ടിലെ ഡബ്ലിനില്‍ ആഗസ്റ്റ് 26 ഞായറാഴ്ച്ച അര്‍പ്പിച്ച സമാപന ദിവ്യബലിമദ്ധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പതന്നെയാണ് ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമില്‍ നടക്കുക. ഇതു മൂന്നാം തവണയാണ് ഈ മഹാസംഗമത്തിന് റോം ആതിഥേയത്വം വഹിക്കുന്നത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സമ്മാനമായി ലോകത്തിന് ലഭിച്ച വേള്‍ഡ് ഫാമിലി മീറ്റിംഗ് 1994 ല്‍ ആണ് തുടക്കമിട്ടത്. 1994 ലും 2000 ലും റോമിലും, 1997 ല്‍ ബ്രസീലിലെ റയോഡിജാനിറോയിലും, 2003 ല്‍ ഫിലിപ്പീന്‍സിലെ മാനിലായിലും, 2006 ല്‍ സ്പെയിനിലെ വലെന്‍ഷ്യയിലും, 2009 ല്‍ മെക്സിക്കോ സിറ്റിയിലുമാണ് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് നടന്നത്. 2015 ല്‍ ഫിലാഡല്‍ഫിയായും, 2018 ല്‍ അയര്‍ലണ്ടിലെ ഡബ്ലിനും ആതിത്യമരുളിയ ലോക കുടുംബസംഗമത്തിന്റെ ലക്ഷ്യം കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുക, ഗാര്‍ഹികസഭ എന്നനിലയില്‍ കുടുംബപ്രേഷിതദൗത്യം സജീവമാക്കുക, മൂല്യാതിഷ്ടിത കുടുംബജീവിതത്തിന് വഴിയൊരുക്കുക, നല്ലവ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുക, പ്രശ്നസങ്കീര്‍ണമായ കുടുംബങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ്. ആഗോളസഭയിലുള്ള എല്ലാ മക്കളും ഒരേ ദൈവത്തിന്റെ സന്തതികളാണെന്നും, എല്ലാവരോടും പരസ്പര ബഹുമാനത്തോടെയും, സ്നേഹത്തോടെയും, പരസ്പര സഹകരണത്തോടെയും പെരുമാറണമെന്നുള്ള മഹത്തായ സന്ദേശം ജനഹൃദയങ്ങളിലെത്തിçകയാണ് ഈ ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസിന്റെ ആത്യന്തിക ലക്ഷ്യം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply