Flash News

മഹാപ്രളയം വന്നത് അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍

August 29, 2018

DAMന്യൂഡല്‍ഹി: അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. ദുരന്തത്തിന് ഇടയാക്കിയത് അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണ്. ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം മേധാവി സുഭാഷ് ചന്ദ്രയാണ് ഇക്കാര്യം പറഞ്ഞത്.

ഡാമുകള്‍ നിറഞ്ഞത് അതിവേഗത്തിലാണ്. ഭൂപ്രകൃതി നിര്‍ണായക ഘടകമായി. 100 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണ് കേരളത്തിലുണ്ടായത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.

പ്രളയം മനുഷ്യസൃഷ്ടിയാണെന്നും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നതാണ് ദുരന്തകാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ തർക്കം മൂലം ഇടുക്കി – ചെറുതോണി അണക്കെട്ട് തുറക്കാൻ വൈകി, ആളിയാർ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതു ചാലക്കുടിയെയും ബാധിച്ചു. സംയോജിത ജലനിയന്ത്രണ ബോർഡ് അധ്യക്ഷസ്ഥാനം ഇപ്പോൾ കേരളത്തിനാണ്. അതിനാൽ തന്നെ അണക്കെട്ടു തുറക്കരുതെന്നു തമിഴ്നാടിനോട് ആവശ്യപ്പെടാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top