വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

37ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിച്ച് സമാഹരിച്ച തുകയുടെ ആദ്യ ഗഡു അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടാണ് സംഭാവന കൈമാറിയത്. സെപ്റ്റംബര്‍ 8-ാം തിയ്യതി നടത്താനിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടെന്നു വെച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് തുക സമാഹരിച്ചത്. അടുത്ത അഞ്ചു ലക്ഷം രൂപ ഉടന്‍ കൈമാറുന്നതാണെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് അറിയിച്ചു.

38കേരളത്തില്‍ പ്രളയം ആരംഭിച്ചപ്പോള്‍ തന്നെ സെക്രട്ടറി ലിജോ ജോണ്‍ മീറ്റിംഗ് വിളിച്ചുകൂട്ടുകയും, പ്രസിഡന്റ് ആന്റോ വര്‍ക്കി കേരളത്തിലായതിനാല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം), മുന്‍ പ്രെസിഡന്റ്മാരായ ടെറന്‍സണ്‍ തോമസ്, കൊച്ചുമ്മന്‍ ജേക്കബ്, ജോയി ഇട്ടന്‍, ജെ മാത്യൂസ്, തോമസ് കോശി, ചാക്കോ പി. ജോര്‍ജ് എന്നിവരെ ചുമതലപ്പെടുത്തിയതിന്റെ ഫലമായാണ് അഞ്ചു ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കാന്‍ കഴിഞ്ഞത്. അടുത്ത ഗഡുവായ അഞ്ചുലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞു. തുടര്‍ന്നും കഴിയുന്നത്ര പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് സംഭാവന നല്‍കുകയാണ് അസ്സോസിയേഷന്റെ ലക്ഷ്യമെന്ന് അവര്‍ അറിയിച്ചു.

39പ്രളയത്തില്‍ തകര്‍ന്നു പോയ റോഡുകള്‍, പാലങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനഃസ്ഥാപിക്കേണ്ടതുണ്ട്. അവയൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാന്‍ പറ്റുന്നതല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ തിരുമാനിച്ചത്. അസ്സോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് , ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്, ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായര്‍, എം.വി. ചാക്കോ, ചാക്കോ പി. ജോര്‍ജ്, എം. വി.കുരിയന്‍, എ.വി. വര്‍ഗീസ്, കെ.ജി. ജനാര്‍ദ്ദനന്‍, രാജന്‍ ടി ജേക്കബ്, സുരേന്ദ്രന്‍ നായര്‍, ഇട്ടുപ് ദേവസി, ജോണ്‍ തോമസ്, രാജ് തോമസ്, ജയാ കുര്യന്‍, ജിഷ അരുണ്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് ഓണാഘോഷം നടത്താതെ കേരളത്തിന് കൈത്താങ്ങാവാന്‍ തീരുമാനമെടുത്തത്.

PHOTO-2018-08-29-08-51-31

Print Friendly, PDF & Email

Related News

Leave a Comment