അര്‍ദ്ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടതെന്ന് മാണി; സുനാമി ഫണ്ട് വകമാറ്റിയ പോലെ ഇപ്പോഴത്തെ ഫണ്ട് വകമാറ്റരുതെന്ന് രാജഗോപാല്‍; ദുരന്തനിവാരണ സം‌വിധാനം പൊളിച്ചെഴുതണമെന്ന് ഗണേഷ് കുമാര്‍

mla-1തിരുവനന്തപുരം: പ്രളയദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന പിണറായി വിജയനും സര്‍ക്കാരിനും പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മാണിയും ഗണേഷ് കുമാറും രാജഗോപാലും രംഗത്ത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും മാണി. കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.

ദുരന്തനിവാരണ സംവിധാനത്തെ കുറിച്ച് പുനരാലോചന വേണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു.

ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment