Flash News

ഫോമയുടെ ദുരിതാശ്വാസ സഹായം മാതൃകാപരം :വീണാ ജോര്‍ജ് എംഎല്‍എ

August 30, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_59932435കോഴഞ്ചേരി: കേരളം പ്രളയക്കെടുതിയിലായപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന കേരളത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നു ആറന്മുള എംഎല്‍എ വീണ ജോര്‍ജ് .കോഴഞ്ചേരിയില്‍ ഫോമ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

കേരളത്തിലെ ജനങ്ങളെ ആകെ ദുഃഖത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ അമേരിക്കന്‍ മലയാളികളുടെ അകമഴിഞ്ഞ സഹകരണമാണ് ലഭിക്കുന്നത് . ഫോമയുടെ സഹായത്തിനു കേരളാ സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും ഉണ്ടെങ്കിലും പ്രവാസി മലയാളികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീട്ടിലേക്ക് തിരിച്ചെത്തുന്ന ദുരിതബാധിതര്‍ക്ക് വലിയ സഹായമാകുമെന്നും അവര്‍ പറഞ്ഞു.

Newsimg2_11351363ഫോമയുടെ തുടക്കം മുതല്‍ കേരളത്തില്‍ ദുരിതവും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമായ സഹായവും കരുതലും ഫോമാ ഇപ്പോഴും പതിന്മടങ് ശക്തിയോടെ തുടരുകയാണെന്നും മലയാളികളെ ആകമാനം ദുഃഖത്തിലാഴ്ത്തിയ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കുവാന്‍ ഫോമാ ഒരു പാക്കേജിനു തന്നെ രൂപം നല്‍കി വരികയാണെന്നും ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ ആമുഖ പ്രഭാഷണത്തില്‍ അറിയിച്ചു. വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായ രണ്ടു സമയങ്ങളിലും ഫോമയുടെ പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള ആളുകള്‍ നാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സാധിച്ചു. ഇപ്പോഴും ദുരിതമേഖലയിലെല്ലാം സഹായം എത്തിക്കുന്നു.

ചടങ്ങില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ ജെയിന്‍ ജെയിന്‍ കണ്ണച്ചാംപറമ്പില്‍,ഫോമാ പ്രവര്‍ത്തകന്‍ സജി ഏബ്രഹാം, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ചന്ദ്രശേഖരക്കുറുപ്പ് ,മുന്‍ പ്രസിഡന്റ് നവീന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാമ മോഹന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .

വെള്ളപ്പൊക്കം ദുരിതം വിതച്ച അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഫോമയുടെ സഹായം പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു .പിന്നീട് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ക്യാംപുകളിലും സഹായം വിതരണം നടത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top