Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ന്യൂയോര്‍ക്ക് റിവൈവല്‍ 2018 സമാപിച്ചു

August 30, 2018 , നിബു വെള്ളവന്താനം

Convention2രക്ഷാമാര്‍ഗ്ഗം മിനിസ്‌ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ ഐപിസി സഭയും സംയുക്തമായി നടത്തിയ ഈ വര്‍ഷത്തെ ഒരു വാര ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും വളരെ അനുഗ്രഹമായി സമാപിച്ചു .

ന്യൂയോര്‍ക്ക് ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ 2018 ആഗസ്റ്റ് 19 ന് വൈകിട്ട് 7 മണിക്ക് ഐപിസി , ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് ഉത്ഘാടനം നിര്‍വഹിച്ച മീറ്റിംഗില്‍, തുടര്‍ന്നുള്ള ദിനങ്ങളില്‍, പാസ്റ്ററന്മാരായ എം. എ. തോമസ് (നിലമ്പൂര്‍), സാമുവേല്‍ ജോണ്‍ (ന്യൂയോര്‍ക്ക്), സാം ടി. മുഖത്തല (കേരളം), ബാബു തോമസ് (ന്യൂയോര്‍ക്ക്), ബി. വര്‍ഗീസ് (അടൂര്‍), പി. സി. ചെറിയാന്‍ (റാന്നി), സിസ്റ്റര്‍ രാജമ്മ ജോണ്‍ (ന്യൂയോര്‍ക്ക്) തുടങ്ങിയവര്‍ക്കൊപ്പം മറ്റു നിരവധി ശുശ്രുഷകന്മാരും വിവിധ മീറ്റിംഗുകളില്‍ പ്രസംഗിച്ചു.  യുവജന വിഭാഗങ്ങളെ പ്രതിനിധികരിച്ചു ഇവാ. ബോബി തോമസും, ബ്രദര്‍ ജോസിയ്യ ജെയിംസും സംസാരിച്ചു. സിസ്‌റ്റേഴ്‌സ് പ്രസീതയും, സിമിയും കര്‍ത്താവിനെ കണ്ടെത്തിയ വിധങ്ങളും സാക്ഷിച്ചു. വിവിധ ദിനങ്ങളിലെ മീറ്റിംഗുകള്‍ക്കു, പാസ്റ്ററന്മാരായ, ഇട്ടി അബ്രഹാം, ജെയിംസ് ജോര്‍ജ്, മോനിമാത്യു, കുരിയന്‍ തോമസ്, ജേക്കബ് ജോര്‍ജ്, വില്‍സണ്‍ വര്‍ക്കി, ജോയി പി ഉമ്മന്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.

വിവിധ ദിവസങ്ങളിലെ സന്ദേശങ്ങള്‍ പാസ്റ്ററന്മാരായ പൊടിയന്‍ തോമസ്, ജേക്കബ് കുരുവിള, ബിജു ജോര്‍ജ് എന്നിവര്‍ പരിഭാഷപ്പെടുത്തി. പ്രാരംഭ ദിനത്തില്‍, വിവിധ സഭകളെയും, സംഘടനകളെയും, മാധ്യമങ്ങളെയും പ്രതിനിധികരിച്ചു, ജിം എബ്രഹാം, പാസ്റ്റര്‍ സാംകുട്ടി ചാക്കോ, പാസ്റ്റര്‍ ബിജു ടി ഫിലിപ്പ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, പാസ്റ്റര്‍ വില്‍സണ്‍ ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈ ദിനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും ജോബി ജോയി നന്ദി അറിയിച്ചു.

സത്യ ഉപദേശങ്ങളിലേക്കു മടങ്ങി വരുവാനുള്ള ആലോചനകളും, നെഹമ്യാവിനെപോലെ ദരശനം ഉള്ളവരായി, ധൈര്യത്തോടും, വിള്ളലില്ലാതെയും, പണിയുന്ന പണികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളു എന്നതിനാല്‍, അപ്പൊസ്തല ഉപേദേശങ്ങളില്‍ പണിയുന്ന കുടുംബങ്ങളും സഭകളുമാണ് ഉണ്ടാകേണ്ടതെന്നും, വിവിധ സന്ദേശങ്ങളില്‍ മുഴങ്ങിക്കേട്ടു. പകല്‍ നടന്നതായ ഉപവാസപ്രാര്ഥനകളില്‍ വലിയ ദൈവ സാന്നിത്യം അനുഭവപ്പെട്ടതായും, മറ്റുചിലര്‍ കൃപാവരങ്ങള്‍ പ്രാപിച്ചതായും, വേറെ ചിലര്‍ ആത്മീയമായ ചൈതന്യം പ്രാപിക്കുവാനും ഇടയായതായി അറിയുവാന്‍ ഇടയായി.

രക്ഷാമാര്‍ഗം മിനിസ്ട്രി കൊയര്‍ സംഗീത ശുശ്രുഷക്ക് നേതൃത്വം വഹിച്ചു. എല്ലാ വര്‍ഷവും ചെയ്തു വരുന്നതുപോലെ, പുതിയ അധ്യയന വര്ഷം ആരഭിക്കുന്നതിനാല്‍, സ്കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനു പോകുന്നവര്‍ക്കുവേണ്ടി പ്രത്തേയ്ക അനുഗ്രഹ പ്രാര്‍ത്ഥനയും നടന്നു. ആഗസ്ത് 26 ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകള്‍ക്കു സമാപനമായി. സഭാ സംഘടനാ വ്യത്യാസം കൂടാതെ അനേകര്‍ കൂടിവന്നു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടയാകുന്നതിനാല്‍, പൊതു ജന നന്മ കണക്കിലെടിത്തു ദൈവഹിതമായാല്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ 25 വരെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും നടത്തപ്പെടും.

Convention3 Convention5 Convention6 Convention7


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top