Flash News

കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നു കളഞ്ഞ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോസ്‌കി പോലുളള പ്രതികള്‍ക്ക് ആഢംബര ജയിലുകള്‍ പണിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

August 31, 2018

589153-arthurroadകുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെടുന്നവരെ താമസിപ്പിക്കാനാണ് സാധാരണ ജയിലുകള്‍. എന്നാല്‍ ഇന്ത്യയിലെ ബാങ്കുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ കൈക്കലാക്കി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവന്ന് അവരുടെ ആഗ്രഹപ്രകാരം താമസിപ്പിക്കാന്‍ യൂറോപ്യന്‍ ശൈലിയിലുള്ള ജയിലുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. തട്ടിപ്പ് സംഘത്തില്‍ പെട്ട, കോടികള്‍ തട്ടി രാജ്യം വിട്ട വിജയ് മല്യയെപ്പോലുള്ളവര്‍ ഉന്നയിച്ച പരാതി കൂടി കണക്കിലെടുത്താണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. ഇത്തരക്കാര്‍ക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള യൂറോപ്യന്‍ ശൈലിയിലുള്ള സെല്ലുകള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പണിയാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിച്ചുള്ള സെല്ലുകളാകും ഒരുക്കുക. വിജയ് മല്യയും നീരവ് മോദിയെയും മെഹുല്‍ ചോസ്‌കിയെയും പോലുളള പ്രതികളെ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

imageedit_1_5389012534സാധാരണ ജയില്‍ മുറികളില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ക്ക് മാത്രം താമസിക്കാവുന്ന നല്ല കാറ്റും വെളിച്ചവും ഉള്ള മുറികളും യൂറോപ്യന്‍ ശൈലിയിലുള്ള ശുചിമുറികളും പ്രത്യേക വാഷ്‌ബേസിനും ഷവറും എല്ലാം ഒരുക്കിയാണ് ഈ ജയിലിന്റെ നിര്‍മാണം. നമ്മുടെ മോശം ജയിലുകള്‍ കാരണമാണ രാജ്യത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ പ്രതികള്‍ കീഴടങ്ങാന്‍ മടിക്കുന്നത് ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം അതിനാണ് ഇങ്ങനെ ഒരു പദ്ധതി എന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിജയ് മല്യയെയും മെഹുല്‍ ചോക്‌സിയെയും പോലുള്ള നിരവധി കോടീശ്വരന്മാരായ പ്രതികളാണ് കീഴടങ്ങാതിരിക്കാനുള്ള കാരണമായി ഇന്ത്യയിലെ ജയിലുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടുന്നത്. ഇത് പ്രതിരോധിക്കാനായി ഇന്ത്യയിലെ മികച്ച ജയിലായ ആര്‍തര്‍ റോഡ് ജയിലിലെ ബാരക് നമ്പര്‍ 12 സെല്ലുകളുടെ വീഡിയോ തയ്യാറാക്കി സി.ബി.ഐ ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ ഉള്‍പ്പടെയുള്ള വി.ഐ.പി പ്രതികളെ താമസിപ്പിച്ചിരുന്നത് ആര്‍തര്‍ റോഡ് ജയിലിലെ ഈ ബാരക് നമ്പര്‍ 12 സെല്ലുകളിലായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top