Flash News

പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകരെ അവഗണിച്ച് ഉന്നതരെ മാത്രം ആദരിക്കുന്നു; ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനത്തിനെതിരെ അമര്‍ഷം പൂണ്ട് പോലീസുകാര്‍

September 1, 2018

behraകേരളം വിറങ്ങലിച്ച പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തനത്തെ ഏകോപിപ്പിച്ച 42 പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ ആദരിക്കാനാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന പൊലീസുകാരെ മറന്ന് ഉന്നത ഉദ്യോഗസ്ഥരെ മാത്രം ആദരിക്കാനുള്ള ഡിജിപിയുടെ തീരുമാനത്തില്‍ പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. പൊലീസ് ആസ്ഥാനത്ത് വെച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആദരിക്കാനുള്ള ചടങ്ങ് നടത്തുന്നത്.

മറ്റന്നാള്‍ ഡിജിപി വിളിച്ചു ചേര്‍ക്കുന്ന പൊലീസ് യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

പൊലീസ് സേനയിലെ ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട എഡിജിപി സുദേഷ് കുമാറും ഡെപ്യൂട്ടി കമാണ്ടന്റെ പിവി രാജുവും ആദരമേറ്റു വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. ഇത്തരത്തില്‍ വിവാദത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെ വെള്ളപൂശാനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചവരെ ആദരിക്കുന്നത് വഴി ബെഹ്‌റ ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ദുരന്തനിവാരണത്തിനായി കഷ്ടപ്പെട്ട പൊലീസുകാർക്ക് അംഗീകരമില്ലെന്നത് ദുരന്തമുഖത്ത് പ്രവര്‍ത്തിച്ചവരുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎസ്പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തഴഞ്ഞുവെന്നാണ് ആക്ഷേപം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top