Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് വന്‍ വിജയം

September 1, 2018

wmc conference nന്യൂജേഴ്‌സി : ഓഗസ്റ്റ് 24 , 25 , 26 തീയതികളില്‍ അമേരിക്കയിലെ ഗാര്‍ഡന്‍ സ്‌റ്റേറ്റ് എന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫെറന്‍സ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള WMC റീജിയന്‍ , പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളുടെ ബ്രഹത്തായ സാന്നിധ്യവും പിന്തുണയും കൊണ്ടും ശ്രദ്ധേയമായ വിജയം കൈവരിച്ചു.

കേരളം ഇപ്പോള്‍ നേരിടുള്ള പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം WMC ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളിയ ത്രിദിന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് WMC യുടെ നേതൃനിരയുടെ സംഘടനാ പ്രാഗല്‍ഭ്യത്തിന്റെയും, നേതൃത്വപാടവത്തിന്റെയും സമഗ്രമായ നേര്‍കാഴ്ചയായി.

ഗ്ലോബല്‍ കോണ്‍ഫെറന്‍സിന്റെ തുടക്കദിവസം വിവിധ WMC പ്രൊവിന്‍സുകളില്‍ നിന്നുള്ള ഡെലിഗേറ്റ്‌സ് തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പതാകയുടെ കീഴില്‍ അണിനിരന്നു കോണ്‍ഫെറന്‍സ് വേദിയായ Rennaisance ഹോട്ടലിന്റെ അങ്കണത്തിലൂടെ നടന്നു നീങ്ങി ണങഇ യോടുള്ള അഖണ്ഡതയുടേയും , ഐക്യത്തിന്റെയും മുദ്രാവാക്യങ്ങള്‍ മുഴക്കി കോണ്‍ഫെറന്‍സിനു ഉജ്വലമായ തുടക്കം സമ്മാനിച്ചു

പ്രവാസിമലയാളികളുടെ കേരളത്തിലെ വാണിജ്യ, വസ്തു നിക്ഷേപങ്ങളുടെ സുരക്ഷ, പ്രവാസികള്‍ക്ക് നാട്ടിലെ നിയമനടപടികളിലുള്ള നിയമപരിജ്ജാനം, ബാങ്ക് നിക്ഷേപ വ്യവസ്ഥകള്‍, അപ്പാര്‍ട്‌മെന്റ് വാങ്ങല്‍ സംബന്ധിച്ചു അറിഞ്ഞിരിക്കേണ്ട നിയമാവലികള്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്ത പ്രവാസി കോണ്‍ക്ലേവ് കോണ്‍ഫെറന്‍സിണ്‌റ്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി അമേരിക്കയിലെ സുപ്രധാന സംഘടനകളിലെ നേതാക്കള്‍ ഒന്നടങ്കം പ്രവാസി കോണ്‍ക്ലേവില്‍ സജീവമായി പങ്കെടുത്തു പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങളില്‍ സംഘടനാ ഭേദമേന്യേ നേതാക്കള്‍ അണിനിരക്കും എന്നതിനും കോണ്‍ഫെറന്‍സ് സാക്ഷിയായി.

നാട്ടിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസപദ്ധതികളെ പറ്റിയുള്ള സമഗ്രമായ ചര്‍ച്ചകള്‍ക്കും കോണ്‍ഫെറന്‍സ് വേദിയായി.

അമേരിക്കയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും പങ്കെടുത്ത സാഹിത്യസമ്മേളനമായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സംഘടിപ്പിച്ച കോണ്‍ഫെറന്‍സില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മണ്ഡലങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച മഹനീയ വ്യക്തിത്വങ്ങള്‍ക്കു എക്സലന്‍സ് അവാര്‍ഡ് നല്‍കി ണങഇ ആദരിച്ചു . ഇല്ല്യൂഷന്‍ ഷോ, സ്റ്റാര്‍ട്ട് അപ്പ് പിച്ച് മത്സരം, ബിസിനസ് മീറ്റ്, വനിതാ ഫോറം മീറ്റ് , ഹെല്‍ത്ത് ഫോറം പ്രോഗ്രാം എന്നിവയും കോണ്‍ഫെറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ജന്മനാട്ടില്‍ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി വിവിധ മത നേതാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമൂഹപ്രാര്‍ത്ഥനക്കും കോണ്‍ഫെറന്‍സ് വേദിയായി.

മുഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് രണ്ടു കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 45 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.

എക്കാലത്തെയും പോലെ സാമൂഹ്യ പ്രശ്ങ്ങളിലുള്ള പ്രതിബധത പ്രകടിപ്പിച്ചു വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇക്കുറിയും ജന്മനാട് നേരിടുന്ന സമാനതകളില്ലാത്ത പ്രകൃതി ദുരിതത്തില്‍ കൈത്താങ്ങാകുവാന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് വിജയിപ്പിച്ചതില്‍ കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍, കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍ എന്നിവര്‍ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.

ജിനേഷ് തമ്പി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top