- Malayalam Daily News - https://www.malayalamdailynews.com -

ഹിന്ദു സ്വയം സേവക് സംഘ് രക്ഷാബന്ധന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു

Rakiസെറിറ്റോസ് (കാലിഫോര്‍ണിയ): ഹിന്ദു സ്വയം സേവക് സംഘ് ശാഖയുടെ (അഭിമന്യു ശാഖ) ആഭിമുഖ്യത്തില്‍ സെറിറ്റോസ് സ്‌റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളോടൊത്ത് രക്ഷാബന്ധന്‍ ഫെസ്റ്റിവല്‍ സമുചിതമായി ആഘോഷിച്ചു.

അഭിമന്യു ശാഖ കാര്യ വാഹക് ഡോ. അമിത് ദേശായ് ബന്ധന്‍ ഇവന്റിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഈശ്വരാനുഗ്രഹമായി മനുഷ്യന് ലഭിച്ചിരിക്കുന്ന ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് രാഖിയെന്നും, ജീവിത വിജയം നേടുന്നതിന് ഇത് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍ ദേശായ് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നന്മക്ക് വേണ്ടി സേവനവും, ത്യാഗവും നടത്തുമ്പോള്‍ മാത്രമാണ് മനുഷ്യ ജീവിതത്തിന് ആത്മീയ നിര്‍വ#തി നേടാനാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെറിറ്റോസ് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊടേം മേയര്‍ നരേഷ് സൊളാങ്കി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചുരുക്കം ചില ബിജെപി സ്‌നേഹിതരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഉത്സവ സമയങ്ങളില്‍ തയ്യാറാക്കുന്ന പ്രത്യേക ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.

ആദ്യമായി രക്ഷാ ബന്ധന്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് മറക്കാനാവാത്ത ജീവിതാനുഭവമായിരുന്നുവെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]