ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടം

amit-pangalജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണത്തേത് ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടം. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ മറികടന്നു.

അതേസമയം പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണ നേട്ടമാണിത്. ബോക്‌സിംഗിലെ ലൈറ്റ് വെയ്‌റ്റ് വിഭാഗത്തിലാണ് അമിത് പംഗല്‍ ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ഹസൻബോയി ദുസ്‌മതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.

14 സ്വർണവും 23 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിലെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 66 ആണ്. 2010ലെ ഗ്വാങ്‌ചൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പടെ നേടിയ 65 മെഡലുകളുടെ റെക്കാർഡാണ് തിരുത്തിയത്. സ്വർണമെഡലുകളുടെ എണ്ണത്തിൽ ഇതുവരെയുള്ള മികച്ച നേട്ടത്തിനൊപ്പം എത്തുകയും ചെയ്‌തു. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്‌ക്ക് ഫൈനലുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി

squashജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി. ടീമിനത്തിലെ ഫൈനലില്‍ ഹോങ്കോങ്ങിനോടാണ് ഇന്ത്യ തോറ്റത്. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീമാണ് മത്സരിച്ചത്.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയിരുന്നു. ഹോങ് കോങ്ങിന്റെ ഹോട്‌സേ ലോകിനോട് 11-8, 11-6, 10-12, 11-3 എന്ന സ്‌കോറിനാണ് സുനന്യ ആദ്യ ഗെയിം തോറ്റത്. രണ്ടാം ഗെയിമില്‍ ജോഷ്‌ന ചിന്നപ്പ 11-3, 11-9, 11-5 എന്ന സ്‌കോറിന് വിങ് ചി ആനിനോടും തോറ്റു. ദീപിക പള്ളിക്കല്‍, തന്‍വി ഖന്ന എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നത്. ഇതോടെ 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍നേട്ടം 68 ആയി.

ഇന്ന് ബോക്‌സിംഗിലും ഇന്ത്യയുടെ അമിത് ഭാംഗലിന് സ്വര്‍ണ്ണം നേടിയിരുന്നു. നിലവിലെ ഒളിമ്ബിക് ചാമ്ബ്യനെ അട്ടിമറിച്ചാണ് നേട്ടം.49 കിലോ വിഭാഗത്തില്‍ ഒളിമ്ബിക് ചാംപ്യന്‍ ഹസാന്‍ബോയ് ദസ്മാത്തോവിനെയാണ് അമിത് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News