മുഖ്യമന്ത്രിയുടെ ദു;രിതാശ്വാസ നിധിയിലേക്ക് കാന്‍ ഒരു ലക്ഷം ഡോളര്‍ നല്കും

KAN_pic1നാഷ് വില്‍, ടെന്നസി: കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (KAN) ഒരു ലക്ഷം ഡോളര്‍ സ്വരൂപിച്ച് പ്രളയക്കെടുതിയില്‍ ദു:രിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദു;രിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിന് തീരുമാനിച്ചു. ആഗസ്റ്റ് 17ന് നാഷ്‌വില്ലിലെ ഗണേശ ടെമ്പിളില്‍ കൂടിയ വിപുലമായ ഫണ്ട് സമാഹരണ കണ്‍വെന്‍ഷനില്‍ ആഗസ്റ്റ് 25ന് നടക്കേണ്ടിയിരുന്ന ഓണാഘോഷം വേണ്ടെന്ന് വെക്കുകയും, ആ സമയം ഫണ്ട് പിരിവിന് വിനിയാഗിക്കുകയും ചെയ്യണമെന്ന്ഭ നിശ്ചയിക്കുകയും ചെയ്തു. ആ യോഗത്തില്‍ വെച്ച് തന്നെ 8000 ഡോളര്‍ സമാഹരിച്ചു

പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം, കാന്‍ അഡ്വസറി കമ്മിറ്റി ചെയര്‍ ശ്രീ. ബബ്ലു ചാക്കോ (ചെയര്‍മാന്‍), കാന്‍ മുന്‍ പ്രസിഡണ്ട് ശ്രീ. സാം ആന്റൊ (വൈസ് ചയര്‍മാന്‍), കാന്‍ മുന്‍ പ്രസിഡണ്ട് ശ്രീ. നവാസ് യൂനസ് (വൈസ് ചെയര്‍മാന്‍), കാന്‍ ജോ: ട്രഷറര്‍ ഷിബു പിള്ള (ജനറല്‍ കോഓര്‍ഡിനേറ്റര്‍) എന്നിവരെ ഫണ്ട് സമാഹരണ കമ്മിറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കയും, എല്ലാ കാന്‍ ഭരണ സമിതി അംഗങ്ങളും കാന്‍ വളണ്ടിയര്‍മാരും അംഗങ്ങളായി കേരള പ്രളയ ദു:രിതാശ്വാസ ഫണ്ട് സമാഹരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ അശോകന്‍ വട്ടക്കാട്ടില്‍ (വൈസ് പ്രസിഡണ്ട്), രാകേഷ് കൃഷ്ണന്‍(സെക്രട്ടറി), അനില്‍ പത്യാരി (ജോ: സെക്രട്ടറി), മനോജ് നായര്‍ (ട്രഷറര്‍), വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാരായ സൂരജ് മേനോന്‍, ജേക്കബ് ജോര്‍ജ്, സന്ധ്യ ഹരിഹരന്‍, ഉമാ അയ്യര്‍, ലിജോ ലൂക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കാനിന്റെ അമ്പതോളം വളണ്ടിയര്‍മാര്‍, ആരാധനാലയങ്ങള്‍, ഇന്ത്യന്‍ ഗ്രോസറി സ്‌റ്റോറുകള്‍, കേരളീയരും ഇന്ത്യക്കാരും ഒത്തു ചേരുന്ന ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണ ബൂത്തുകള്‍ ഏര്‍പ്പെടുത്തി വിപുലമായ ഫണ്ട് ശേഖരണം നടത്തിയതിന്റെ ഫലമായി ഇതുവരെ 70,000 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു.

നാഷ്‌വില്ലിലെ വിവിധ ഇന്ത്യന്‍ പ്രദേശിക സംഘടനകള്‍, വിശിഷ്ട വ്യക്തികള്‍ എല്ലാം ഈ സംരംഭത്തെ സര്‍വാത്മനാ സഹായിക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. അവരുടെ സംഭാവനകള്‍, കേരളപ്പിറവിയുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സ്വീകരിക്കും. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണത്തിനും കാന്‍ ഭരണസമിതിക്കുവേണ്ടി പ്രസിഡണ്ട് ബിജു ജോസഫ് അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

KAN_pic2 KAN_pic3 KAN_pic4

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment