ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നു

uzhunnalil_pic1ന്യൂയോര്‍ക്ക്: യമനില്‍ ഒന്നര വര്‍ഷം ഐ.എസ്. തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ചൊവ്വാഴ്ച ( സെപ്റ്റംബര്‍4) വൈകിട്ട് 6:30നു റോക്ക് ലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ (വെസ്ലി ഹില്‍സ്) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തുടര്‍ന്ന് ഇടവകാംഗങ്ങളോട് അദ്ദേഹം സംസാരിക്കും. പള്ളിയിലെ എട്ടു നോമ്പ് ആചരണത്തിനു ഇന്ന് തുടക്കം കുറിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 6:30നു വി. കുര്‍ബാന.

സെപ്റ്റംബര്‍ 7 വെള്ളി വൈകിട്ട് 6:30: സെന്റ് ജൂഡ് നൊവേന; പ. കുര്‍ബാനയുടെ വാഴ്‌വ്; പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ കൊടിയേറ്റ്: ഫാ. ഏബ്രഹം വല്ലയില്‍. വി. കുര്‍ബാനയും പ്രസംഗവും ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍

സെപ്റ്റംബര്‍ 8 ശനി വൈകിട്ട് 6:30: നിത്യസഹായ മാതാവിനോടുള്ളനൊവേന, പ. കുര്‍ബാനയുടെ വാഴ്‌വ്, വി. കുര്‍ബാന (ഇംഗ്ലീഷ് സീറൊ മലബാര്‍ ക്രമം) പ്രസുദേന്തി വാഴ്ച2018. വികാരി ഫാ. തദ്ദേവുസ് അരവിന്ദത്ത്

സെപറ്റംബര്‍ 9 ഞായര്‍ വൈകിട്ടു 4 മണി: വി. കര്‍ബാന: ഫാ. ബിജു പീറ്റര്‍ നാറാണത്ത്. പ്രസംഗം ഫാ. റോയ് ചേറ്റാനിയില്‍. പ്രദക്ഷണം, പ. കുര്‍ബാനയുടെ വാഴ്‌വ്, പ്രസുദേന്തി വാഴ്ച 2019.

uzhunnalil_pic2

uzhunnalil_pic3

Print Friendly, PDF & Email

Related News

Leave a Comment