കേരളത്തിന് സാന്ത്വനമായി മഹിമ

IMG_9843ന്യൂയോര്‍ക്ക്: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സാന്ത്വനമേകാന്‍ ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദു മണ്ഡലം ധന സമാഹരണം നടത്തുന്നു. വിപുലമായ ഓണാഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്ന സെപ്റ്റംബര്‍ ഒന്‍പതു ഞായറാഴ്ച ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ധനസമാഹരണം നടത്താന്‍ മഹിമ തീരുമാനിക്കുകയായിരുന്നു. ഒന്നാം ഘട്ടം ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മഹിമ നേരിട്ട് പങ്കാളിയായിയാവുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു . മഹിമ പ്രസിഡന്റ് രഘു നായര്‍ ദുരന്ത പ്രദേശങ്ങളില്‍ നേരിട്ട് എത്തി നിരവധി കുടുംബങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം, മരുന്ന്, വസ്ത്രം, പലചരക്കു സാമഗ്രികള്‍ എന്നിവ എത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു.

ഇനി രണ്ടാം ഘട്ടമാണ്. ഏതെങ്കിലും ഒരു നിധിയിലേക്ക് കുറച്ചു പണം അയച്ച ശേഷം ഉത്തരവാദിത്വം കഴിഞ്ഞു എന്ന് മഹിമ വിശ്വസിക്കുന്നില്ലന്ന് ഭാരവാഹികള്‍ അറിയിച്ചു . മഹാദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബങ്ങള്‍ക്കു ഒരു കൈത്താങ്ങായി നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് വരെ ഒപ്പം ഉണ്ടാകാനാണ് മഹിമ ശ്രമിക്കുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്കും, ജീവിത ഉപാധി ഇല്ലാതായവര്‍ക്കു പുതിയ വരുമാന മാര്‍ഗങ്ങളും ഒക്കെ ഈ പുനരധിവാസ ശ്രമങ്ങളില്‍ പെടുന്നു. സുനാമി പോലുള്ള ദുരിതങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാ ഭാരതി തുടങ്ങിയ മറ്റു സന്നദ്ധ സംഘടനകളോടൊപ്പം ചേര്‍ന്ന് മഹിമയും വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അതുപോലെ നിരാശ്രയരായ കുടുംബങ്ങളിലേക്ക് നേരിട്ട് ആണ് മഹിമയുടെ സഹായ ഹസ്തം നീളുന്നത്. ഇതിലേക്കായി സുമനസുകളുടെയെല്ലാം വലിയ സഹകരണം ആണ് മഹിമ പ്രതീക്ഷിക്കുന്നത് .

സെപ്റ്റംബര്‍ ഒന്‍പതിന് ക്വീന്‍സിലെ ഹൈസ്‌കൂള്‍ ഓഫ് ടീച്ചിംഗില്‍ രാവിലെ 11 ന് തുടങ്ങുന്ന ചടങ്ങില്‍ സ്വാമി മുക്താനന്ദ യതി സദസിനെ അഭിസംബോധന ചെയ്യും. ഡോ കെ എന്‍ പദ്മകുമാര്‍ ജന്മാഷ്ടമി വിശേഷങ്ങള്‍ പങ്കു വെയ്ക്കും . തൂശനിലയില്‍ വിളമ്പുന്ന കേരളയീയ തനിമയുള്ള സദ്യ ഒന്നിച്ചു ഒരുമയോടെ ഒരു പന്തിയില്‍ ഇരുന്നു ഭക്ഷണം. ഉച്ചക്ക് രണ്ടു മണി മുതല്‍ ഭക്തിസാന്ദ്രമായ ഭജന്‍. ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള കലാരൂപങ്ങളും പരിപാടിക്ക് മിഴിവേകും. നേരിട്ട് എത്താന്‍ കഴിയാത്ത സുഹൃത്തുക്കള്‍ താഴെ കാണുന്ന ഗോ ഫണ്ട് മി ലിങ്കിലൂടെ എളിയ സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്ന് മഹിമ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

https://www.gofundme.com/mahima-usakerala-flood-relief-2018 

IMG_9845

IMG_9844

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News