‘കേരള കേരള ഡോണ്ട് വറി കേരള’ ഓക്സ്ഫോഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്. റഹ്മാന്റെ ശബ്ദം ഉയര്‍ന്നത് കേരളത്തിനു വേണ്ടിയായിരുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തവുമായി വരുന്നവര്‍ ഒന്നോ രണ്ടോ അല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു മാത്രമല്ല, രാജ്യത്തിനു പുറത്തുനിന്നും കേരളത്തെ സഹായിക്കാന്‍ തയ്യാറായി നിരവധി പേര് രംഗത്തെത്തി. ഇതില്‍ ഒരാളായിരുന്നു സംഗീതജ്ഞനനായ എആര്‍ റഹ്മാനും.
‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്ന് അദ്ദേഹം പാടുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ സംഗീത പരിപാടിക്കിടെ കേരളത്തിനായി പമം സ്വരൂപിച്ച വിവരം അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ഒരു കോടി രൂപയാണ് എആര്‍ റഹ്മാനും സംഘവും കേരളത്തിന് വേണ്ടി സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉടന്‍ തന്നെ കൈമാറും. റഹ്മാന് നന്ദി അറിയിച്ച് നേരത്തേ മലയാളികള്‍ രംഗത്തെത്തിയിരുന്നു. പുതിയ പോസ്റ്റിന് താഴേയും മലയാളികള്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്. തമിഴ് സിനിമാ ലോകത്തുനിന്നും തെലുങ്ക് സിനിമാ ലോകത്തു നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം നിരവധി സെലിബ്രിറ്റികള്‍ കേരളത്തിനു വേണ്ടി രംഗത്തെത്തിയിരുന്നു.
നിരവധി താരങ്ങളാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടത്തില്‍ പെട്ടു കിടക്കുന്നവര്‍ക്ക് അത്യാവശ്യമായി ബന്ധപ്പെടേണ്ട നമ്പരുകളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാകുന്നതു ചെയ്യാനും ഇവര്‍ തയ്യാറായിട്ടുണ്ട്. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, വരുണ്‍ ധവാന്, വിദ്യാ ബാലന്, നേഹ ശര്‍മ്മ, കാര്‍ത്തിക് ആര്യന്, നേഹ ധൂപിയ, ദിയ മിര്‍സ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
Dont Worry Kerala #KeralaFloods #ARRahman #HelpKerala #StandwithKerala pic.twitter.com/0rx2JHKeoM
— ARR (@arr4u) August 19, 2018