Flash News

ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കണ്ണും നട്ട് റിലയന്‍സ്; അറുപതിനായിരം കോടിയുടെ അന്തര്‍‌വാഹിനി നിര്‍മ്മാണ പദ്ധതിയില്‍ റിലയന്‍സിന് പങ്ക്

September 3, 2018

newsrupt2018-099597c8b7-1a7d-42b7-8f12-e9cd4ddf8365sub_marineഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കണ്ണും നട്ട് റിലയന്‍സും രംഗത്ത്. അറുപതിനായിരം കോടിയുടെ അന്തര്‍‌വാഹിനി നിര്‍മ്മാണ പദ്ധതിയിലാണ് റിലയന്‍സും ഉള്‍പ്പെട്ടത്. റാഫേല്‍ യുദ്ധവിമാന ഇടപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കേയാണ് പ്രതിരോധനിര്‍മ്മാണ മേഖലയില്‍ റിലയന്‍സും പങ്കാളിയാകുന്നത്. ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള 60,000 കോടി രൂപയുടെ പദ്ധതി ചുരുക്കപ്പട്ടികയിലാണ് റിലയന്‍സ് ഇടം നേടിയിരിക്കുന്നത്.

നാവികസേനയുടെ ‘പ്രൊജക്ട്-75 ഇന്ത്യ’ പദ്ധതിയില്‍ ഇന്ത്യയിലെ സ്വകാര്യസ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംയുക്തസംരംഭങ്ങള്‍ക്കാണ് കരാര്‍ നല്‍കുക. സംയുക്ത സംരഭപദ്ധതി നേടിയെടുക്കാന്‍ റിലയന്‍സ് നേവല്‍, എല്‍ ആന്‍ ടി എന്നീ സ്വകാര്യഭീമന്‍മാരാണ് മത്സരിക്കുന്നത്.

ഫ്രാന്‍സ്, റഷ്യ, ജര്‍മനി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് വിദേശപ്രതിരോധസ്ഥാപനങ്ങളെയാണ് ഇന്ത്യന്‍ നേവി പരിഗണിക്കുന്നത്. ഫ്രെഞ്ച് പ്രതിരോധസ്ഥാപനമായ നേവല്‍ ഗ്രൂപ്പ്, റഷ്യയില്‍ നിന്നുള്ള റൂബിന്‍ ഡിസൈന്‍ ബ്യൂറോ അമര്‍ ഷിപ്പ് ബില്‍ഡിങ് പ്ലാന്റ്, ജര്‍മന്‍ കമ്പനിയായ തൈസണ്‍ക്രപ് മറൈന്‍ സിസ്റ്റംസ്, സ്വീഡിഷ് സ്ഥാപനമായ സാബ് എ ബി എന്നിവരാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുക്കുന്ന വിദേശകമ്പനി ഏതെങ്കിലും ഇന്ത്യന്‍ പ്രതിരോധസ്ഥാപനവുമായി ചേര്‍ന്നാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കേണ്ടത്. നാവികസേനയുടെ താല്‍പര്യപ്രകാരമാകും അന്തിമതീരുമാനം ഉണ്ടാകുക. സംയുക്ത സംരഭ പദ്ധതികളുടെ കാര്യത്തില്‍ പരമാവധി വിദേശനിക്ഷേപം 49 ശതമാനം ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. സംരഭത്തിന്റെ നിയന്ത്രണം പങ്കാളിയാകുന്ന ഇന്ത്യന്‍ കമ്പനിയ്ക്കായിരിക്കും.

newsrupt2018-07929fa328-e133-493d-b88a-97a9671e69e2rafaleഫ്രാന്‍സുമായുള്ള റാഫേല്‍ കരാറാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഴിമതിയുടെ ഏറ്റവും വലിയ തെളിവായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. എങ്ങനെയാണ് ഈ വിവാദം ഉണ്ടായത്? ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത എന്തു രഹസ്യമാണ് ഈ ഇടപാടിലുളളത് ? അവിശ്വാസ പ്രമേയ ചര്‍ച്ചയോടെ ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ വിവാദമായി. മോഡി സര്‍ക്കാരിന്റെ അഴിമതിയുടെ പ്രതീകമായി കോണ്‍ഗ്രസ് ഇതിനെ ഉയര്‍ത്തി കാട്ടുന്നു. ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തത് കരാറില്‍ ഒളിച്ചുവെയ്ക്കാന്‍ ചിലത് ഉള്ളതുകൊണ്ടാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ഫ്രാന്‍സുമായുള്ള നേരത്തെ നിലവിലുള്ള കരാറാണ് ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തടസ്സമാകുന്നതെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്

കരാര്‍ മൂലം പ്രധാനമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിക്ക് 45,000 കോടി രൂപയുടെ നേട്ടമാണുണ്ടായതെന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

എന്താണ് റാഫേല്‍ കരാര്‍? എന്താണ് അതിലെ ദുരൂഹതകള്‍?

ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ഡാസോല്‍റ്റ് നിര്‍മ്മിക്കുന്ന രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റേഫല്‍. 2012 യു പി എ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. അമേരിക്കയിലെയും യുറോപ്പിലെയും കമ്പനികളെ മറികടന്നാണ് ഡസോല്‍റ്റിനെ യു പി എ തെരഞ്ഞെടുത്തത്.

2015 ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. 18 പൂര്‍ണ നിര്‍മ്മിത വിമാനങ്ങളും 108 വിമാനങ്ങള്‍ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്ക്സ് ലിമിറ്റഡില്‍ അന്തിമ നിര്‍മ്മാണം സാധ്യമാക്കുകയും ചെയ്യുന്ന രീതിയില്‍ വാങ്ങാനായിരുന്നു തീരുമാനം.

എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇതില്‍നിന്നും പിന്നാക്കം പോയി. ഈ യുദ്ധവിമാനങ്ങള്‍ക്ക് നല്‍കേണ്ട പണം വളരെ കൂടുതലാണ് എന്ന കാരണത്താലായിരുന്നു കരാറില്‍നിന്ന് പിന്‍മാറുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

യാതൊരു അറിയിപ്പും മുന്‍കൂട്ടി നല്‍കാതെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു.

58,000 കോടി രൂപയുടെ കരാറാണ് പ്രധാനമന്ത്രി 2016 സെപ്റ്റംബറില്‍ ഇതുമായ ബന്ധപ്പെട്ട് ഒപ്പുവെച്ചത്.

newsrupt2018-0733ae34d5-075f-447c-bd06-21e75083e578FRECH_PRESIDENT_AND__MODIകരാര്‍ ഒപ്പുവെച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തി. നികുതി ദായകരുടെ പണം ഉപയോഗിച്ച് ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു ആരോപണം.

യുദ്ധവിമാന നിര്‍മ്മാണ മേഖലയില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്നറായി തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ആരോപണം.

2012 ല്‍ യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് വ്യത്യസ്തമായി യുദ്ധവിമാനങ്ങള്‍ക്കുള്ള പണവും വളരെ കൂടുതലാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

ഈ ഉഭയകക്ഷി കരാര്‍ രഹസ്യ രേഖകളും വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളികളഞ്ഞത്. 2008 ല്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ട കരാറുമൂലമാണ് ഇടപാടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തതെന്നായിരുന്നു അവരുടെ നിലപാട്.

ഈ ഘട്ടത്തിലാണ് ഇന്ത്യാ ടുഡെയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ രാജ് ചെങ്കപ്പ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അഭിമുഖം നടത്തുന്നത്.

അതില്‍ കരാറിനെകുറിച്ചും അത് ഇന്ത്യയില്‍ ഉണ്ടാക്കുന്ന വിവാദത്തെ കുറിച്ചും ചോദ്യമുണ്ടായി. ഒരു ബിസിനസ്സ് കരാറായതുകൊണ്ട് സാധാരണ ഗതിയില്‍ വിശദാംശങ്ങള്‍ പുറത്തുവിടാറില്ലെന്നാണ് അദ്ദേഹം ആ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നുമാത്രമല്ല, ഇന്ത്യയ്ക്ക് കരാറിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് തോന്നുന്നെങ്കില്‍ അതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കരാറിലെ ദുരൂഹത സംബന്ധിച്ച് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ച് മണിക്കുറുകള്‍ കഴിയുമുമ്പുതന്നെ ഫ്രാന്‍സ് പ്രതികരണവുമായി രംഗത്തെത്തി. റാഫേല്‍ ഇടപാടുകള്‍ പരസ്യപ്പെടുത്തുന്നതിന് തടസ്സമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞുവെന്ന രാഹുലിന്റെ വാദത്തിനെതിരെയായിരുന്നു ഫ്രാന്‍സിന്റെ പ്രസ്താവന.

2008 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലും സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും പ്രതിരോധ ഉത്പന്നങ്ങളെ സംബന്ധിച്ച വിശദാംശങ്ങളും പരസ്യപ്പെടുത്തരുതെന്ന് കരാറുണ്ടാക്കിട്ടുണ്ടെന്നുമാണ് ഫ്രാന്‍സിന്റെ പുതിയ പ്രസ്തവന.

ഫ്രഞ്ച് പ്രസിഡന്റിന്റെതില്‍നിന്നും വ്യത്യസ്തമായി നിലപാട് ഫ്രാന്‍സ് ഇപ്പോള്‍ എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് വ്യക്തമല്ല. അതും ഇന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി നിമിഷങ്ങള്‍ക്കകം. എന്തായാലും റാഫേല്‍ ഇടപാട് അടുത്ത തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരിക്കുമെന്നാണ് ഇപ്പോഴത്തെ ചൂടുപിടിച്ച വിവാദങ്ങള്‍ തെളിയിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top