ന്യൂയോര്‍ക്ക്: മഹാ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വീണ്ടും കൈത്താങ്ങായി ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയായി. ആലുവ – പറവൂര്‍ മേഖലകളിലാണ് ആയിരത്തിലധികം കിറ്റുകള്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ വിതരണ പരിപാടി മുന്‍മന്ത്രിയും, കളമശേരി എം എല്‍ എയുമായ ഇബ്രാഹിംകുഞ്ഞു ഉത്ഘാടനം ചെയ്തു .
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തക്കസമയത്തു സഹായവുമായി ഫോമാ എത്തിയത് നിരവധി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറി. പ്രവാസി മലയാളികള്‍ ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും തന്നെ വിസ്മരിക്കാന്‍ പറ്റുന്നതല്ല. ഫോമയും എന്നും ഇക്കാര്യത്തില്‍ ഓര്‍മ്മിക്കപ്പെടുന്ന സംഘടനയായി മാറും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ ചിട്ടയോടുകൂടി ഫോമയുടെ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ സാധിച്ചതില്‍ ഫോമയ്ക്ക് ചാരിതാര്‍ഥ്യമുണ്ടെന്നു ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു പറഞ്ഞു. ഇതിനായി സഹായിച്ച അനില്‍സ് സ്റ്റോഴ്സ് ഉടമ അനിലും കുടുംബവും, കിറ്റുകള്‍ പായ്ക്ക് ചെയ്യുവാന്‍ സഹായിച്ച വൈശാലി, സുദേവ്, അനില്‍, മീനാക്ഷി, സുമ, ശ്രീക്കുട്ടന് തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും നന്ദി അറിയിച്ചു.
ഫോമാ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അഞ്ചാമത് ദുരിതാശ്വാസ പ്രവര്‍ത്തനമായിരുന്നു ഇത്. തിരുവല്ല, നിരണം, കടുത്തുരുത്തി, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ഫോമാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പറവൂരിലും, ആലുവയിലും ഫോമയുടെ സ്ഥാപക അംഗം കൂടിയായ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന് മാത്യു എന്നിവര്‍ നന്ദി അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply