Flash News

ഫാ. ടോം ഉഴുന്നാലില്‍ നാളെ ബ്രോങ്ക്‌സ് ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും

September 3, 2018

tom uzhunnalil priestന്യൂയോര്‍ക്ക്: ഐഎസ്എസ് ഭീകരരുടെ തടങ്കലില്‍ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലില്‍, സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം ഏഴു മണിക്ക്, ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നു. തുടര്‍ന്ന് ഫാ. ടോം ഉഴുന്നാലിന് സ്വീകരണവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗവും ഉണ്ടായിരിക്കും.

തിരുക്കര്‍മ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സ്വാഗതം ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച മാതാവിന്റെ എട്ടു നോമ്പ് ആചരണം തുടരുന്നു. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വി. കുര്‍ബാനയും, ജപമാലയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കാണു തിരുകര്‍മ്മങ്ങള്‍. എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഷോളി കുമ്പിളുവേലി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top