അബുദാബിയിലെ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ പന്ത്രണ്ട് ദശലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത് മലയാളികളായ ആറ് സുഹൃത്തുക്കള്‍ക്ക്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലാണ് മലയാളികള്‍ കോടീശ്വരന്മാരായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പില്‍ തൊടുപുഴ സ്വദേശി അജ്മാനില്‍ താമസിക്കുന്ന ജോര്‍ജ് മാത്യു എടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. തിങ്കളാഴ്ച ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനവും നേടിയത് ഇന്ത്യക്കാരാണ്.
തിങ്കളാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ്. ജോര്‍ജും കൂട്ടരും ചേര്‍ന്ന് വാങ്ങിയ 175342 എന്ന കൂപ്പണിനാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൂപ്പണ്‍ എടുത്തത്.
കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശ് സതീഷ് എന്നിവരാണ് ജോര്‍ജിനൊപ്പം ചേര്‍ന്ന് കൂപ്പണ്‍ എടുത്തത്. ഒമ്പത് വര്‍ഷമായി സുഹൃത്തുക്കളായ ഇവര്‍ നേരത്തെ ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ കുടുംബവുമായി മാറി താമസിക്കുകയാണ്. നേരത്തെയും ഇവര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭാഗ്യം വന്നെത്തിയത് ഈ പ്രാവശ്യമാണ്.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ദുരിതാശ്വാസനിധിയിലേക്ക് സമ്മാന തുകയില്‍ നിന്നും സംഭാവന ചെയ്യുമെന്ന് ജോര്‍ജ് അറിയിച്ചു. ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ തുക ബിഗ് ടിക്കറ്റില്‍ സമ്മാനമായി നല്‍കുന്നത്. ജനുവരിയില്‍ നടന്ന ആദ്യ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനാണ് 12 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഏപ്രിലില്‍ നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോണ്‍ വര്‍ഗീസിനും സമ്മാനം അടിച്ചു. മറ്റു മൂന്നു മലയാളികളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയാണ് ജോര്‍ജ് മാത്യുവിന് അടിച്ചത്.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
പ്രത്യേക പദവി നീക്കം ചെയ്ത കശ്മീരില്‍ നടന്ന അക്രമങ്ങളുടെ ചിത്രങ്ങളെടുത്ത അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാർക്ക് 2020ലെ പുലിറ്റ്സർ സമ്മാനം
‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അജിത്ത് കുമാര്‍ എക്സൈസിനു മുന്നില്‍ കീഴടങ്ങി
ഗിഫയുടെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് സി.കെ ഹസ്സന് കോയക്ക് സമ്മാനിച്ചു
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
ചിക്കാഗോയില്‍ നിന്ന് സതീശന് നായര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്നു
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
കോവിഡിന്റെ മറവില്‍ സംഘ്പരിവാര്‍ മുസ്ലിം വേട്ട: ‘പ്രതിഷേധ ദിനം’ തീര്‍ത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
വൈദ്യുതി പ്രതിസന്ധി രൂക്ഷം, എങ്കിലും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തില്ല, ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും, ഫാനും, കമ്പ്യൂട്ടറും ഗാര്‍ഹികോപകരണങ്ങളും ഓഫ് ചെയ്യണം-മുഖ്യമന്ത്രി
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഫോമയും ഫൊക്കാനയും തമ്മില്‍ നടത്തുന്ന വിഴുപ്പലക്കു അവസാനിപ്പിക്കണം: പി പി ചെറിയാന്
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
Leave a Reply