കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനു സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്വീകരണം

revisankar_pic1കേന്ദ്ര മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ് (മിനിസ്റ്റര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി & ലോ ആന്‍ഡ് ജസ്റ്റിസ് ) ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി ആറാം തിയതി സാന്‍ ഫ്രാന്‍സിസ്‌കോ യില്‍ സന്ദര്‍ശനം നടത്തി . ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ അത്താഴവിരുന്നില്‍ ഫോമാ യെ പ്രതി നിധീകരിച്ച് ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) യുടെ പ്രതിനിധി യായി പ്രസിഡന്റ് സജന്‍ മൂലപ്ലാക്കലും ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു . വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ “ഡിജിറ്റല്‍ ഇന്ത്യ “ സംരംഭ ത്തിന്റെ വിജയകരമായ മുന്നേറ്റത്തെ പറ്റി അദ്ദേഹം സംസാരിച്ചു . ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിലൂടെ വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയെ ഒരു ഡിജിറ്റല്‍ വേള്‍ഡ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ രണ്ടായിരത്തി പതിനഞ്ചു മുതല്‍ മോഡി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

ഗ്രാമ പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനവും മൊബൈല്‍ നെറ്റ് വര്‍ക്കും ലഭ്യമാക്കുവാനും , സാമ്പത്തിക , വിദ്യാഭ്യാസ , കാര്‍ഷിക രംഗങ്ങളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ട് വരുന്നതിനും ഗവണ്‍ മെന്റ് ഓഫീസ് നടത്തിപ്പുകള്‍ ഡിജിറ്റലൈസ് ചെയ്തു പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഈ സംവിധാനം സഹായിച്ചു . ഭാരത് നെറ്റ് , ഡിജിറ്റല്‍ ലോക്കര്‍ , ഇ എഡ്യൂക്കേഷന്‍ , ഇ ഹെല്‍ത്ത് , ഇ സൈന്‍ , ഇ ഷോപ്പിംഗ് , നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ എന്നിവ ഇതില്‍ ഉള്‍പെടും . ആധാര്‍ മായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിലൂടെ പാന്‍ കാര്‍ഡ് , പാസ്‌പോര്ട്ട് , വിദ്യാഭ്യാസ സെര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സുരക്ഷിതമായി ലഭിക്കുന്നതിന് സാധ്യമാകും . ഈ വികസനത്തിന്റെ ഭാഗമായി ഒരു കോടിയോളം ഐ ടി വിദ്യാര്‍ത്ഥികളെ ആണ് പരിശീലി പ്പിക്കുന്നത് .ഡിജിറ്റല്‍ ഇന്ത്യ വഴിയായി രാജ്യം സമഗ്ര പുരോഗതി യിലേക്ക് സഞ്ചരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഈ സന്ദര്‍ശനത്തോടനുബന്ധിച്ച് സാന്‍ ഫ്രാന്‍സിസ് കോ സിലിക്കണ്‍ വാലി യിലെ പല പ്രമുഖ ഐ. ടി കമ്പനി പ്രതിനിധികളും മന്ത്രി യുമായി കൂടിക്കാഴ്ച്ച നടത്തി.

revisankar_pic2 revisankar_pic3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment