ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു

School+Zone+ന്യൂയോര്‍ക്ക്: സ്‌കൂള്‍ മേഖലകളില്‍ അമിത വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിന് ന്യൂയോര്‍ക്ക് നഗരത്തില്‍ 140 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ പുതിയ സം‌വിധാന നടപടികളില്‍ ഒപ്പു വെച്ചത്. അതനുസരിച്ച് ആദ്യ ഘട്ടത്തില്‍ 140 ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. രണ്ടാം ഘട്ടമായി 150 സ്‌കൂള്‍ പരിസരങ്ങളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കും. 290 ക്യാമറകളാണ് ആകെ സ്ഥാപിക്കുക.

നഗരത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 130000 വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കകം വേഗ പരിധി ലംഘിച്ചതായി കാണിക്കുന്നു. അമിത വേഗതയില്‍ പോകുന്നവര്‍ക്ക് ഇതുവരെ പിഴ ഈടാക്കിയിട്ടില്ലെങ്കിലും അക്കാര്യം പിന്നീട് തീരുമാനിക്കും.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി വിദ്യാലയങ്ങളില്‍ വരുന്നതിനും വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

camaras

Print Friendly, PDF & Email

Related News

Leave a Comment