Flash News

അവര്‍ക്കൊപ്പം സിനിമയുടെ സോങ്‌സ് റിലീസ് സെപ്റ്റംബര്‍ 7നു മില്ലേനിയം ഓഡിയോസ് റിലീസ് ചെയ്യുന്നു

September 6, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

6 sheet -1ചില കാഴ്ചകള്‍ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു.ഓരോ അമേരിക്കന്‍ മലയാളിക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിന്‍റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കന്‍ പ്രവാസി മലയാളിയുടെ കലാസ്‌നേഹത്തിന്‍റെയും നൈപുണ്യത്തിന്‍റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് ‘ഭൂമിയിലെ പറുദീസ’ എന്ന് വിളിക്കുന്ന ഈ പ്രവാസഭൂവില്‍ എത്തപ്പെട്ടവര്‍ നേരിടേണ്ടിവരുന്ന കഠിന സാഹചര്യങ്ങളും നിസ്സഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. TLC (Tender Love Care ) യിലൂടെ അവര്‍ സമൂഹത്തിന്‍റെ ഭാഗമാകുന്നത് എങ്ങനെ എന്നും ‘അവര്‍ക്കൊപ്പം ‘പ്രേക്ഷകരോട് പറയുന്നു. അമേരിക്കയില്‍ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീര്‍ച്ചയായും സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്നാകും എന്ന് പ്രത്യാശിക്കുന്നു.

ഈ കഥ കലാമൂല്യമുള്ള തിരക്കഥ ആക്കിയിരിക്കുന്നത് അജിത് എന്‍.നായര്‍ ആണ് . കഥയും സംവിധാനവും ഗണേഷ് നായര്‍ . നിഷികാന്ത് ഗോപി ,അജിത് നായര്‍ എന്നിവരുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഗിരിസൂര്യ ഈണം നല്‍കി , ജാസി ഗിഫ്റ്റ് ,ബിജു നാരായണന്‍,നജിം അന്‍ഷാദ് ,കാര്‍ത്തിക ഷാജി ,ഗിരി സൂര്യ , ജ്യോത്സന , ബിന്നി കൃഷ്ണകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ) , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ), ലിന്‍സെന്‍റ് റാഫേല്‍ (എഡിറ്റിംഗ് ) ഷാജന്‍ ജോര്‍ജ് ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , ശ്രീ പ്രവീണ്‍ ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ് . പാര്‍ത്ഥസാരഥി പിള്ള (കാസ്റ്റിങ് ഡയറക്ടര്‍ ) ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു.

ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്തുണയും സേവനവും നല്‍കിയവര്‍ അനവധിയാണ് . ബാലന്‍ വിജയന്‍ റൂബി ഗ്രൂപ്പ് , വിനോദ് കെ.ആര്‍ ,കെ , രമേശ് എം ചാനല്‍ ,എബിസണ്‍ എബ്രഹാം ,ബിജു ഓമല്ലൂര്‍,അരവിന്ദ് ജി .പദ്മനാഭന്‍ ,സുരേന്ദ്രന്‍ നായര്‍ ,ഗിരീഷ് നായര്‍,വില്‍സണ്‍ ഡാനിയേല്‍ ,കുമ്പളത്തു പദ്മകുമാര്‍ ,ഗോപന്‍ ജി.നായര്‍, ജയദേവ് നായര്‍ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രന്‍ ,ഡോ .ഫ്രാന്‍സിസ് ക്‌ളമന്‍റ് ,അപ്പുക്കുട്ടന്‍ പിള്ള ,ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. മീഡിയ ലൈസനും പി ആര്‍ ഒയും ആയി ശ്രീകുമാര്‍ ഉണ്ണിത്താന്‍ പ്രവര്‍ത്തിക്കുന്നു . പോസ്റ്റര്‍ ഡിസൈന്‍സ് നിര്‍വഹിച്ചിരിക്കുന്നത് സത്യന്‍സ് കോഴിക്കോട്.

ശ്രുതിലയ ബാന്‍ഡ് ചിക്കാഗോ ചിത്രത്തില്‍ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ് ‘അവര്‍ക്കൊപ്പം ‘ തീയറ്ററുകളില്‍ എത്തിക്കുന്നത് .

0fce9d07-52e9-4cdc-b431-85e18a856813 1 9 PHOTO-2018-09-06-12-13-02


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top