ആര്‍‌എസ്‌എസ് മേധാവി മോഹന്‍ ഭഗവത് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

MOHAN-BAGAWATഹിന്ദു ഏകീകരണ വിഷയം സംബന്ധിച്ച് മോഹന്‍ ഭഗവത് ഷിക്കാഗോയില്‍ നടത്തിയ പ്രസംഗം വിവാദമായി. ഷിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന. സിംഹം ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ക്ക് ആക്രമിച്ചു കൊല്ലാന്‍ കഴിയും, അതാരും മറക്കണ്ട. ഹിന്ദുക്കള്‍ക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ ആധിപത്യ മോഹത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഷിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തിയാണ് ആര്‍എസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭാഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആര്‍എസ്എസ് മേധാവി രാജ്യത്തെ ഹിന്ദുക്കളുടെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment