പത്തനാപുരം മൗണ്ട് താബോര്‍ ദെയ്റ കോണ്‍‌വെന്റില്‍ കന്യാസ്ത്രീയുടെ മരണം; എല്ലാ പഴുതുകളും അടച്ച് അന്വേഷണം നടത്തുമെന്ന് കെ ബി ഗണേഷ്‌കുമാര്‍

GANESH-KUMARപത്തനാപുരം മൗണ്ട് താബോര്‍ ദെയ്റ കോണ്‍‌വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസമ്മ മാത്യുവിന്റെ മരണത്തില്‍ എല്ലാ പഴുതുകളും അടച്ച് അന്വേഷണം നടത്തുമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം‌എല്‍‌എ.  കന്യാസ്ത്രീയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. രണ്ട് കൈകളിലേയും ഞരമ്പുകള്‍ക്ക് മുറിവുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടക്കും. പത്തനാപുരം സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടത്. സിസ്റ്റര്‍ സൂസമ്മ മാത്യു (54) വിന്റെ മൃതദേഹമാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോഴാണ് ഇത് സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറിയില്ലെന്നും പിന്നീട് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോഴാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.

വിവാദങ്ങള്‍ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നല്‍കിയിട്ടുണ്ട്.

കുര്‍ബാന രഹസ്യം ചോര്‍ത്തിയുള്ള പീഡനം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ കൊലപാതകമെത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News