ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ സെപ്റ്റം 28, 29

Rev Dr.Pamplani (1)

ന്യൂജേഴ്സി: പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായ മെത്രാനുമായ റവ.ഡോ. ജോസഫ് പാംപ്ലാനിയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 28, 29 വെള്ളി, ശനി ദിവസങ്ങളിലായി ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതായി ബഹുമാനപ്പെട്ട വികാരി ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.

വിശ്വാസത്തില്‍ അടിയുറച്ച് ക്രസ്തീയ ജീവിതം പടുത്തുയര്‍ത്തുവാനും ദൈവീക സത്യങ്ങളെ ഉള്‍ക്കൊള്ളുവാനും തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യംവച്ച് കൊണ്ടാണ് ഈ രണ്ടു ദിവസത്തെ ധ്യാന ശുസ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.

28-ന് വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ ദിവ്യബലിയോടെ ധ്യാന പരിപാടികള്‍ ആരംഭിക്കും. 28-ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ധ്യാന ശുശ്രുഷകള്‍ക്ക് സമാപനം കുറിക്കും.

വചനാധിഷ്ഠിതമായ പ്രബോധനങ്ങളിലൂടെയും, തീക്ഷണമായ പ്രാര്‍ത്ഥനകളിലൂടെയും വിശ്വാസികളുടെ മനസുകളിലേക്ക് ഇറങ്ങിച്ചെന്ന് പാവനാത്മാവില്‍ നിറച്ച് വിശ്വാസികളെ കൂടുതല്‍ ശക്തരാക്കുവാന്‍ റവ. ഡോ. ജോസഫ് പാംപ്ലാനിക്കുള്ള കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. വ്യക്തിജീവിതത്തിലും, കുടുംബങ്ങളിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന് പ്രദാനം ചെയ്യുവാനും പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ് സഭയ്ക്കും, സമൂഹത്തിനും കുടുംബത്തിനും നല്ല ജനതയാകുവാന്‍ എല്ലാ കുടുംബങ്ങളേയും ഈ ധ്യാനശുസ്രൂഷയിലേക്ക് സാദരം ക്ഷണിക്കുന്നതായി ഇടവക വികാരിയും ട്രസ്റ്റിമാരും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) 2019789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) 201 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) 732 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) 848 3918461.

www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി

Print Friendly, PDF & Email

Related News

Leave a Comment