ഹല്‍ത്താല്‍ ദിനത്തില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരവും കുളിക്കടവും ശുചീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍

WhatsApp Image 2018-09-10 at 4.15.06 AMമുക്കം: ഹര്‍ത്താല്‍ ദിനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കക്കാട് യൂനിറ്റ് പ്രവര്‍ത്തകര്‍ ഇരുവഴിഞ്ഞിപ്പുഴയുടെ തീരവും കുളിക്കടവും ശുചീകരിച്ചു. കക്കാട് വാര്‍ഡ് ശുചീകരണത്തിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കുടുംബസമേതം ശുചീകരണത്തിനിറങ്ങിയത്. വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

പ്രളയത്തില്‍ പുഴയുടെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്ത് കുളിക്കടവുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് പ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടത്. തോട്ടത്തില്‍ അസീസ്, ശാഹുല്‍ ഹമീദ്, തോട്ടത്തില്‍ ജഹീഷ, ടി. ഉമ്മര്‍, മുഹമ്മദ് അലി മാസ്റ്റര്‍, കുട്ടിമാന്‍, ടി. അസീസ്, കുഞ്ചോയി, ജാഷിം, ടി.പി. ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

WhatsApp Image 2018-09-10 at 4.15.05 AM WhatsApp Image 2018-09-10 at 5.47.34 AM

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment