Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കഴുകന്റെ കണ്ണുള്ളവന്‍; കന്യാസ്ത്രീകളെ കെണിയില്‍ പെടുത്താന്‍ മിടുക്കന്‍; അഞ്ച് വര്‍ഷത്തിനിടെ ഇരുപത് കന്യാസ്ത്രീകള്‍ പടിയിറങ്ങി; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് കത്തെഴുതി

September 11, 2018

maxresdefault (1)കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ നിരത്തി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്തില്‍ ഗുരുതര ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് സഭക്കെതിരെയും ഫ്രാങ്കോക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. താന്‍ ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന് ആവര്‍ത്തിച്ച കന്യാസ്ത്രീ കൂടുതല്‍ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ലെന്നും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കത്തില്‍ കുറ്റപ്പെടുത്തി. ഈ മാസം എട്ടാം തീയ്യതിയാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്.

തന്റെ രാഷ്ട്രീയ സ്വാധീനവും സഭയിലെ സ്വാധീനവും പണവും ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കാനും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമാണ് ജലന്ധര്‍ ബിഷപ്പ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീ കുറ്റപ്പെടുന്നു. കേസ് ഒതുക്കാനായാ പത്തേക്കര്‍ സ്ഥലവും വാഗ്ദാനം ചെയ്തതും കത്തില്‍ പറയുന്നു. കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്ന് കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെയും കെണിയില്‍ പെടുത്തി. കന്യാസ്ത്രീകള്‍ക്ക് സഭ നീതി നല്‍കുന്നില്ല. ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതിയെന്നും കത്തില്‍ ആരോപിക്കുന്നു.

Nun-Protest-784x441മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങിയെന്നും കന്യാസ്ത്രീയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പൊലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ചു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിനാണ്. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് കന്യാസ്ത്രീ കത്തയച്ചത്.

അതേസമയം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകൾ കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയുമേറി. അതിനിടെ സംസ്ഥാന സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ സിപിഐഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നൽകി. കേസിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് യെച്ചൂരിയോട് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സമരത്തെ പിന്തുണച്ച് കൂടുതൽ സാമൂഹിക സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ടുവന്നതോടെ കഴിഞ്ഞ ദിവസം ‘സേവ് അവർ സിസ്റ്റേഴ്സ്’ (എസ്.ഒ.എസ്) എന്ന പേരിൽ പുതിയൊരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളിയെ ജനറൽ കൺവീനറാക്കി നൂറ്റൊന്ന് സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായി കൂടുതൽ ബഹുജന പിന്തുണ ഉറപ്പാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലാണ് ആദ്യം മുതൽ സമരത്തിന് നേതൃത്വം നൽകി വന്നത്.

അതേസമയം, ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്നും മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണം നടക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു.

മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയാണ് മദര്‍ ജനറല്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പരാതിയില്‍ സത്യമുള്ളതിനാലാണ് കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top