Flash News

റഷ്യയുടെ ‘വോസ്റ്റോക്ക് 2018’; റഷ്യയും ചൈനയും കൈകോര്‍ത്ത് അമേരിക്കയെ വെല്ലുവിളിക്കുന്ന സൈനികാഭ്യാസം സൈബീരിയയില്‍ നടന്നു

September 11, 2018

vostok-2018-550_engഅമേരിക്കയെ പ്രകോപിപ്പിക്കാനോ വെല്ലുവിളിക്കാനോ ലക്ഷ്യം വെച്ച് റഷ്യയും ചൈനയും കൈകോര്‍ത്ത് ലോകം കണ്ട ഏറ്റവും വലിയ സൈനിക ശക്തിപ്രകടനം സൈബീരിയയില്‍ നടന്നു. റഷ്യയും അമേരിക്കയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചുനില്‍ക്കുന്ന സമയത്താണ് ഈ ശക്തിപ്രകടനമെന്നതും ശ്രദ്ധേയമാണ്. ഹിറ്റ്‌ലറുടെ നാസിപ്പടയെ 1945ല്‍ തോല്‍പ്പിച്ചതിന്റെ 73-ാം വാര്‍ഷിക ആഘോഷമായ സെപ്തംബര്‍ ഒമ്പതിലെ വിജയദിനത്തിനാണ് ഒരാഴ്ച നീളുന്ന സൈനിക ശക്തിപ്രകടനത്തിന് റഷ്യ തുടക്കമിട്ടത്. വോസ്‌റ്റോക്ക് 2018 എന്ന പേരില്‍ കിഴക്കന്‍ സൈബീരിയയിലാണ് സൈനികാഭ്യാസം നടന്നത്. മൂന്നു ലക്ഷം സൈനികര്‍, 36000 സേനാ വാഹനങ്ങള്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധകപ്പലുകളും അണിനിരത്തിയാണ് തങ്ങളുടെ സൈനിക ശക്തി റഷ്യ ലോകത്തെ കാണിക്കുന്നത്. അമേരിക്കയുമായി നേരിട്ടു കൊമ്പുകോര്‍ത്ത സോവിയറ്റ് യൂണിയന്റെ കാലത്തെ സൈനിക ശക്തിപ്രകടനത്തെ വെല്ലുന്നതാണ് ഇത്തവണത്തേത്.

1981ല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം സൈനികരെ അണിനിരത്തിയാണ് റഷ്യ സൈനിക ശക്തി കാണിച്ചത്. ഇത്തവണ ഇതിനേക്കാള്‍ പതിന്‍മടങ്ങ് കരുത്തുള്ള സൈനികാഭ്യാസമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷോഗു പറഞ്ഞു. 3600 സൈനിക വാഹനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധകോപ്പുകളും ഓരേ നിരയില്‍ ഒന്നിച്ചു നീങ്ങുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

2018-09-10-natodan-vostok--aciklamasi-rusya-agresiflesiyorപാശ്ചാത്യ രാജ്യങ്ങളിലും ഉക്രെയിനിലും സിറിയയിലും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. മേഖലയില്‍ കൂടുതല്‍ അശാന്തി വിതക്കാനേ റഷ്യയുടെ സൈനിക അഭ്യാസം വഴിവെക്കൂവെന്ന് നാറ്റോയുടെ ആരോപണം. എന്നാല്‍ ഇവക്കൊന്നും റഷ്യ ചെവികൊടുക്കുന്നില്ല.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണയത്തില്‍പോലും റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഐ.എസിനെതിരെ സിറിയയില്‍ സൈനിക ആക്രമണം നടത്തിയിട്ടും ഒരു സുരക്ഷാപ്രശ്‌നം പോലുമില്ലാതെ ഭംഗിയായാണ് റഷ്യ ഫുട്‌ബോള്‍ ലോകകപ്പ് നടത്തിയത്.

180911-russia-wargames-mc-1352_11e23a367256ed31fed703a95d0dddf1.fit-760wലോകത്തെ ശക്തനായ ഭരണാധികാരി എന്ന നിലയിലേക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ വളര്‍ന്നു കഴിഞ്ഞു. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിയില്‍ 16 വര്‍ഷം ഇന്റലിജന്‍സ് ഓഫീസറായിരുന്നു പുടിന്‍. ഈ മിടുക്കാണ് റഷ്യയെ ലോക സൈനിക ശക്തിയാക്കുന്നതില്‍ നിര്‍ണായകമായത്.

ഇന്ത്യയുമായി ശക്തമായ സൈനിക, സാമ്പത്തിക സഖ്യമുള്ള രാജ്യമാണ് റഷ്യ. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ പോലും ഐക്യരാഷ്ട്ര സഭയില്‍വരെ ഇന്ത്യയെ പിന്തുണക്കുന്നത് റഷ്യയാണ്.

IMJIFR76GBEYLGHKPRHM7LOTRQ-1024x575


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top