ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു

cake_cuttingഷിക്കാഗൊ: സെപ്റ്റംബര്‍ 2 ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം, വെരി റെവ. ഫാ. എബ്രഹാം മുത്തോലത്ത്, ഇപ്പോഴത്തെയും മുന്‍ വര്‍ഷങ്ങളിലേയും പാരീഷ് എക്സിക്യൂട്ടീവിനോടൊപ്പം കേക്ക് മുറിച്ച് ലളിതമായിട്ട് ആചരിച്ചു.

റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിന്റെ വാര്‍ഷികം, മധുരം പങ്കുവെച്ച് ആഘോഷിച്ചത്. വളരെ സന്തോഷകരമായ ഈ വേളയില്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം സ്ഥാപിച്ച മുന്‍ വികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വപാടവവും, പ്രചോദനവും, ദീര്‍ഘവീക്ഷണവും, സഹനശക്തിയും ഫൊറോനാംഗങ്ങള്‍ നന്ദിയോടെ സ്മരിച്ചു.

ക്രമീകരണങ്ങള്‍ക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ, തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment