ഫ്രാങ്കോ മുളയ്ക്കല്‍ കേസ് മറ്റൊരു വഴിത്തിരിവില്‍; കന്യാസ്ത്രീയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും ചെയ്യുന്നത് മനഃസ്സാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് മിഷണറീസ് ഓഫ് ജീസസ്; ബന്ധുവിന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന്

2_03_45_19_Mulakkal_1_H@@IGHT_435_W@@IDTH_800ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്കു പിന്നില്‍ എല്ലാം ഗുഢാലോചനയാണെന്നാണ് ബിഷപ്പ് പറയുന്നത്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍. കേരള പോലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങള്‍ സഹകരിച്ചു. ഇതില്‍ ജലന്ധര്‍ പോലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമ്മീഷണര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

സമരം ചെയ്യാനിറങ്ങുമ്പോള്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. മദര്‍ ജനറാള്‍ സി.റെജീനയോട് എല്ലാ കാര്യങ്ങളും പരാതിപ്പെട്ടിരുന്നു. എന്നല്‍ ബിഷപപിനെ പിന്തുണയ്ക്കാനാണ് അവര്‍ തയ്യാറായത്. തന്റെ അധികാരം എടുത്തുമാറ്റുമോ എന്നാണ് അവര്‍ ഭയന്നതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

അതേസമയം,മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് വീണ്ടും അവരുടെ സന്യാസ സമൂഹമായ മിഷണറീസ് ഓഫ് ജീസസ്. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുകയാണ്. ബിഷപ്പിനു വേണ്ടി കേസില്‍ കക്ഷിചേരാന്‍ ആലോചിക്കുന്നതായും ബിഷപ്പിനെ അനുകൂലിക്കുന്ന എം.ജെ സഭ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

PRESS-NOTE-2തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകര്‍ക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധു നല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നല്‍കിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നത്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്‌ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ ഞങ്ങള്‍ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കള്‍ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവര്‍ പറയുന്നു.

ആ്വരോപണം നേരിടുന്ന പുരുഷന്‍ നാലു ദിവസം കുറവിലങ്ങാട് മഠത്തില്‍ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്‌സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവര്‍ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദര്‍ മനസ്സിലാക്കിയതോടെ അവര്‍ക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വര്‍ഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദര്‍ ആയി അയച്ച അവര്‍ ഒമ്പതുമാസം കൊണ്ട് ജലന്ധറില്‍ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തില്‍ ജീവന്‍ഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകള്‍ താമസിക്കുന്ന ഒരു മഠത്തില്‍ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേര്‍ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദര്‍ശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നല്‍കുകയും നാലു ദിവസം കഴിഞ്ഞപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ മഠത്തില്‍ വന്നുപോയവര്‍ ആരൊക്കെ എന്ന് അന്വേഷിക്കണം.

അന്വേഷണ സംഘത്തിലെ ഒരു പോലീസുകാരന്‍ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികള്‍ മാധ്യമങ്ങളില്‍ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കര്‍ദ്ദിനാളിന്റെ വരെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിടാന്‍ കഴിവുള്ള ഇവരുടെ ഫോണ്‍ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസ് അത് കണ്ടെത്തിയാല്‍ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും.

ഇത് സഭയേയും എം.ജെ കോണ്‍ഗ്രിഗേഷനേയും തകര്‍ക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന ചില സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആര്‍.ഒ സി.അമല പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment