കന്യാസ്ത്രീക്ക് ജനപിന്തുണയേറുന്നു; ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സമരം വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ബിഷപ്പിന്റെ സഹായിയെ കസ്റ്റഡിയിലെടുത്തു

franco-830x412ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ദിവസം ചെല്ലുന്തോറും വന്‍ ജനപിന്തുണ. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കൊച്ചിയില്‍ ആരംഭിച്ച സമരം വലിയ പ്രക്ഷോഭത്തിലേക്കു വഴിതെളിയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണു പോലീസ് നീക്കം. പുതുതായി ഒരു കന്യാസ്ത്രീകൂടി സമരത്തിനെത്തിയതോടെ, ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.

സമരപ്പന്തലിലേക്കു കൂടുതല്‍ ആളുകള്‍ എത്തുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്കു വഴി തെളിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തലപ്പത്തുനിന്ന് അനുമതി കിട്ടിയതിനു പിന്നാലെ, ബിഷപ്പിനൊപ്പം മഠത്തിലെത്തിയ സഹായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കളും സമരത്തില്‍ പങ്കെടുക്കാനെത്താന്‍ സാധ്യതയുണ്ട്. വോട്ട് ബാങ്കില്‍ കണ്ണുനട്ട് പിന്തുണയ്ക്കാന്‍ മടിച്ചു നിന്നവരും ഇനി രംഗത്തിറങ്ങുമെന്നാണു വിവരം. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികരടക്കം സമരത്തിനു പിന്തുണയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. കത്തോലിക്കാ വിശ്വാസികളുടെ വലിയ വിഭാഗത്തിന്റെ മാനസിക പിന്തുണയും സമരത്തിനുണ്ട്. വോട്ട് ബാങ്കില്‍ കാര്യമായ വിള്ളലുണ്ടാകില്ലെന്നതിന് ഇതു തെളിവാണെന്നും വിവിധ പാര്‍ട്ടികള്‍ വിലയിരുത്തുന്നു.

Nuns---protestGUH4LEPK68jpgjpgഎറണാകുളം കോണ്‍വെന്റിലെ ഒരു കന്യാസ്ത്രീ ഇന്നലെ സമരവേദിയിലെത്തിയിരുന്നു. ബിഷപ്പിനെ ഇവിടേക്കു വിളിച്ചുവരുത്താതെതന്നെ കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കങ്ങളായിട്ടുണ്ട്. അദ്ദേഹം നാടുവിടില്ലെന്നു കത്തോലിക്കാ സഭ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതിനേക്കാള്‍ മാധ്യമശ്രദ്ധയാകും പോലീസിന്റെ ചെറിയ വീഴ്ചയ്ക്കു പോലും കിട്ടുക. അതു രാഷ്ട്രീയരംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം നിസാരമാകില്ലെന്നും പോലീസ് തിരിച്ചറിയുന്നു. സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്കു സഭകള്‍ക്കുള്ളില്‍നിന്നും സാംസ്‌കാരിക രംഗത്തുനിന്നും പിന്തുണ കിട്ടുന്നുണ്ട്. ഇതു വലിയ ജനകീയ പ്രക്ഷോഭമായി മറ്റു ജില്ലകളിലേക്കു വ്യാപിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമരം മൂന്നുദിവസം പിന്നിട്ടതോടെ കൂടുതലാളുകളാണ് സമരപ്പന്തലിലേക്ക് എത്തുന്നത്. കുറവിലങ്ങാട്ടെ മഠത്തില്‍നിന്നു സമരവുമായി തെരുവിലേക്കെത്തിയ അഞ്ചു കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി ഒരു കന്യാസ്ത്രീ കൂടി രംഗത്തെത്തി. എറണാകുളം റാണിമാതാ കോണ്‍വന്റില്‍നിന്നുള്ള സിസ്റ്റര്‍ ടീനയാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്. പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീക്ക് സഭയില്‍നിന്നും നീതി കിട്ടാത്തതിനെത്തുടര്‍ന്നാണു തങ്ങള്‍ക്കു തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്നു സിസ്റ്റര്‍ ടീന പറഞ്ഞു.

സമരം കൂടുതല്‍ വിപുലപ്പെടുത്താനാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കലേക്കു ജനകീയ മാര്‍ച്ച് നടത്തുന്നതടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. എറണാകുളം ഐ.ജി. ഓഫീസിനു മുമ്പിലേക്ക് മാര്‍ച്ച് നടത്താനും നീക്കമുണ്ട്. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായി ഇന്നലെ വേദിയിലെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുക എന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിച്ചു.

അറസ്റ്റ് െവെകുന്നതില്‍ പ്രതിഷേധിച്ച് നാളെ െഹെക്കോടതിയില്‍ കന്യാസ്ത്രീയുടെ കുടുംബം ഹര്‍ജി നല്‍കുമെന്നും സുചനയുണ്ട്. ഇതിനിടെ സമരപ്പന്തലില്‍ നിരാഹാരമനുഷ്ടിച്ചിരുന്ന അഡ്വ. ജോര്‍ജ് ജോസഫിനെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, എ.ഐ.െവെ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. അരുണ്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ ടി. ആസിഫലി, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു, മഹിള മോര്‍ച്ച സംസ്ഥാന െവെസ് പ്രസിഡന്റ് ഒ.എം. ശാലീന, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ ഇന്നലെ സമരപ്പന്തലിലെത്തി. ഇവര്‍ക്ക് പുറമേ ആം ആദ്മി പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക്, എ.ഐ.െവെ.എഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും വനിത സംഘടന നേതാക്കളും പൊതുപ്രവര്‍ത്തകരും വിവിധ തൊഴില്‍ മേഖലകളിലുള്ളവരും സമരപ്പന്തലിലെത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment