ഐ.എന്‍.എ.ഐ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

INAI_picഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. 2019- 20 വരെയുള്ള വര്‍ഷങ്ങളിലേക്ക് ഐ.എന്‍.എ.ഐയില്‍ ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 ആയിരിക്കും. നോമിനേഷന്‍ ഫോം ഐ.എന്‍.എ.ഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതായിരിക്കും.

എക്‌സിക്യൂട്ടീവ് തലത്തിലുള്ള നോമിനേഷന്‍ ലൈഫ് മെമ്പേഴ്‌സിനു അപേക്ഷിക്കാം. കമ്മിറ്റികളിലേക്ക് ഒരു വര്‍ഷമെങ്കിലും ഐ.എന്‍.എ.ഐയില്‍ അംഗത്വമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയയ്‌ക്കേണ്ട ഇമെയില്‍: inaielection2018@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ.എന്‍.എ.ഐ അഡൈ്വസറി ചെയര്‍- മേഴ്‌സി കുര്യാക്കോസ്
ഇലക്ഷന്‍ കമ്മീഷണര്‍- ജൂലി തോമസ്.

Print Friendly, PDF & Email

Related News

Leave a Comment