Flash News

ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസക്യാമ്പ് സെപ്റ്റംബര്‍ 15ന്

September 12, 2018

US-Visaഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സെപ്റ്റംബര്‍ 15ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചിന്മയാ മിഷനും ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസും സം‌യുക്തമായാണ് ഇര്‍വിംഗ് 900 നോര്‍ത്ത് ബല്‍റ്റ്‌റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടില്‍ വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ് (ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 972 790 1498, 972 234 4268 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

പി.പി. ചെറിയാന്‍

Passport-Act-min


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top