Flash News

ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വിജയ് മല്യയുടെ പ്രസ്താവന; രാജ്യം വിടുന്നതിനു മുന്‍പ് ബാങ്കുകളുമായി ധാരണയിലെത്താന്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നുവെന്ന്

September 12, 2018

image (2)ന്യൂഡൽഹി: ബിജെപി സര്‍ക്കാരിനെയും ധനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കി വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ പ്രസ്താവന. വിവിധ ബാങ്കുകള്‍ക്ക് ശതകോടികളുടെ വായ്പ്പാ കുടിശ്ശിഖ വരുത്തി രാജ്യം വിടുന്നതിനു മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ താന്‍ കണ്ടിരുന്നുവെന്ന് മല്യ ‌വ്യക്തമാക്കി. ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു മല്യയുടെ വെളിപ്പെടുത്തല്‍.

വായ്പ്പാ കുടിശിഖ സംബന്ധിച്ച കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താൻ മുന്നോട്ടു വച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നു എന്നും മല്യ പറഞ്ഞു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉൾപ്പെടെയുള്ള വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ വായ്പ്പാ കുടിശികയാണ് മല്യ വരുത്തിവെച്ചിരിക്കുന്നത്.

അതേസമയം, വിജയ് മല്യയുടെ ആരോപണം ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി നിഷേധിച്ചു. താന്‍ ധനമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് മല്യയ്ക്കു കൂടിക്കാഴ്ചയ്ക്കായി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മല്യ രാജ്യസഭാംഗമായിരുന്ന വേളയില്‍ ആ ആനുകൂല്യം മുതലെടുത്ത് തന്നെ കാണാന്‍ ശ്രമിച്ചിരുന്നു. ഒരുതവണ പാര്‍ലമെന്‍റില്‍ വെച്ച് മല്യ തന്‍റെയടുത്തെത്തി ഒത്തുതീര്‍പ്പിനു താന്‍ തയ്യാറാണെന്ന് പറഞ്ഞു. എന്നാല്‍ ഈ കേസില്‍ തന്നെയല്ല കാണേണ്ടതെന്നും ബാങ്കുകളുമായി സംസാരിക്കൂ എന്നു പറഞ്ഞു താന്‍ നടന്നു നീങ്ങിയെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top