
ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര് ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാല്‍ 2018 സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്നു.
കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവ നാമത്തില്‍ ക്ഷണിക്കുന്നു.
29-നു ശനിയാഴ്ച വൈകിട്ട് 6.30-നു കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയവയും, 30-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
ഒരു വര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മ്മിക്കത്തക്കവണ്ണം ഓഹരികള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുന്നതായി വികാരി അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസ് തിരുമേനിയുടേയും, വൈദീകരുടേയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തില്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.
പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി നിജോ വര്‍ഗീസ്, ട്രഷറര്‍ എല്‍ദോ സിറിയക് തുടങ്ങിയവരോടൊപ്പം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stbasil.org ഫാ. റോയി വര്‍ഗീസ് (508 617 6450), ഡോ. ഏബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 401 601 7362, നിജോ വര്‍ഗീസ് (സെക്രട്ടറി) 952 217 9992, എല്‍ദോ സിറിയക് (408 506 6018).
റിപ്പോര്‍ട്ട് തയാറാക്കിയത്: കുര്യാക്കോസ് മണിയാട്ടുകുടിയില്‍ (781 249 1934).


Print This Post
To toggle between English & Malayalam Press CTRL+g
Read More
30 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ്-19 ജീവന് തട്ടിയെടുത്തു
ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ ഫൊക്കാന കേരളാ കണ്വന്ഷന് ജനുവരി 29 ,30 തീയതികളില്‍: ടോമി കോക്കാട് (ഫൊക്കാനാ ജനറല്‍ സെക്രട്ടറി)
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്വന്ഷന് ഓഗസ്റ്റ് 26,27,28,29, 30 തീയതികളില്‍
അഭിഷേകജ്വാല കണ്വെന്ഷന് നവംബര്‍ 29, 30 തീയതികളില്‍ അലന്‍ടൗണില്‍
ന്യൂയോര്‍ക്ക് സി എസ് ഐ ത്രിദിന കണ്വന്ഷന് സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍; ഡോ. വിനോ ജോണ്‍ ഡാനിയേല്‍ സന്ദേശം നല്‍കും
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ റോക്ക്ലാന്റിലും യോങ്കേഴ്സിലും – ജൂലൈ 28, 29, 30 തിയ്യതികളില്‍
ഫിലാഡല്‍ഫിയ സെ. ജൂഡ് മലങ്കര ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 29, 30 തിയതികളില്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ 29, 30 തീയതികളില്‍
വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍
‘ഹെവന്‍ലി ഫയര്‍’ ഡാളസ്സില്‍ ആഗസ്റ്റ് 27, 28, 29, 30 തിയ്യതികളില്‍
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
വാടകക്കാരനെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു; വാടകക്കാരനും കൊല്ലപ്പെട്ടു
മിഷിഗണില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോക്കുകളുമേന്തി പ്രതിഷേധക്കാര്‍
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി ‘കേരളോത്സവം 2017’ ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം രജിസ്ട്രേഷന് അവസാനഘട്ടത്തില്‍
കഠിനാദ്ധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഫലമുണ്ടായി, ശ്രീധന്യയ്ക്കിത് അഭിമാനത്തിന്റെ മുഹൂര്‍ത്തം
Leave a Reply