ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ചയും പുതുപുത്തന്‍ വിഭവങ്ങളുമായി എത്തുന്നു.
നോര്‍ത്തമേരിക്കയിലെ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന ഈ പുതിയ എപ്പിസോഡില്‍ സാന്‍ ഹോസെ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍, മലയാളി അസോസിയേഷന് ഓഫ് റോക്ലാന്റ് കൗണ്ടി (എംഎആര്കെ) യുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണക്കൂട്ടായ്മ, ക്നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാന്ത്വനം 2018’ എന്ന ഓണാഘോഷങ്ങള്‍, ചിക്കാഗോയിലെ ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷന് കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുവാനായി നടത്തിയ ധനസമാഹരണം, കേരളാ അസോസിയേഷന് ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളും ധനസമാഹരണങ്ങളും, യെമനില്‍ തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലുമായി നടത്തിയ അഭിമുഖം എന്നിവ ഉണ്ടായിരിക്കുമെന്ന് യു.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529, asianetusnews@gmail.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply