ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ‘രക്ഷിക്കാന്‍’ ശ്രമിച്ച രണ്ടു പേര്‍ക്കെതിരെ പോലീസ് കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച രേഖകള്‍ പിടിച്ചെടുത്തു

franco-letter-830x412ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ജലന്ധര്‍ രൂപത പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം, ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്. ഇവര്‍ രണ്ടുപേരും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവു ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫാദര്‍ എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. കോട്ടയത്തിനുപുറത്ത് മൂന്നുജില്ലകളില്‍ പൊലീസ് സംഘങ്ങള്‍ തെളിവുശേഖരണം തുടരുകയാണ്.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ ചുമതല. അന്വേഷണത്തിന്റെ ഫലം അറിയുന്നതുവരെയാണ് മാറ്റം. എല്ലാം ദൈവത്തിന് കൈമാറുന്നുവെന്ന് ബിഷപ്പിന്റെ സര്‍ക്കുലര്‍. തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ദൈവിക ഇടപെടല്‍ സത്യം പുറത്തുവരാനും മനസ് മാറാനും ഇടയാക്കട്ടെയെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മൂന്നു വൈദികര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഫാ. ജോസഫ് തേക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത്, ഫാ.ബിബിന്‍ ഒാട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് വിവിധ ചുമതലകള്‍ നല്‍കിയിട്ടുള്ളത്.

ഫാ.ജെയിംസ് എര്‍ത്തയില്‍, ബിഷപ്പ് ഫ്രാങ്കോ, ഫാ.പീറ്റര്‍ കാവുംപുറം
ഫാ.ജെയിംസ് എര്‍ത്തയില്‍, ബിഷപ്പ് ഫ്രാങ്കോ, ഫാ.പീറ്റര്‍ കാവുംപുറം

പീഡന പരാതിയെ തുടര്‍ന്നു ചുമതലയില്‍ നിന്നു മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്നു വത്തിക്കാന്‍ വിശദാംശങ്ങള്‍ തേടി. അതേസമയം, കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടിസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റി. ഈ മാസം 19ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു രൂപത അധികൃതര്‍ വ്യക്തമാക്കി.

ബിഷപ്പ് ചുമതലയൊഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സമരം പൂര്‍ണവിജയമായില്ല. അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് പിന്നാലെയാണ് ചുമതല കൈമാറിയത്. കുറ്റാരോപിതനായ ബിഷപ് ചുമതലകളില്‍ തുടരുന്നതില്‍ വത്തിക്കാനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ യുടെ പ്രസിഡന്റ് ഒസ്വാള്‍ ഗ്രേഷ്യസും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാറി നില്‍ക്കണമെന്ന നിലപാടെടുത്തു. തുടര്‍ന്നാണ് കൂടിയാലോചനകള്‍ക്ക് ശേഷം ചുമതല കൈമാറി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ പ്രധാന ചുമതലയും മറ്റ് മൂന്ന് വൈദീകര്‍ക്ക് സഹ ചുമതലകളും കൈമാറി.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ബിഷപ് കേരളത്തില്‍ എത്തുമെന്നാണ് ജലന്ധര്‍ രൂപത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Circular 9- 13_1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment