ഹിലരി ക്ലിന്റണും ഹെലന്‍ കെല്ലറും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്!

Helen Keller, Hillary Clinton_ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹിലരി ക്ലിന്റന്റേയും, ഹെലന്‍ കെല്ലറുടേയും ചരിത്രം നീക്കം ചെയ്യുന്നതിനു ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ തീരുമാനിച്ചു. സോഷ്യല്‍ സ്റ്റഡീസ് കരിക്കുലത്തില്‍ നിന്നാണ് ഇവരെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനു സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം വോട്ടിനിട്ട് പാസാക്കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ബോര്‍ഡാണിത്.

വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയില്‍ ഇവരെക്കുറിച്ച് ചോദ്യങ്ങള്‍ ഇല്ലാത്തതും, പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് നീക്കം ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളരെ പ്രതീക്ഷകളുള്ള ഇവരുടെ ജീവിതം സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനോ, പ്രാവര്‍ത്തികമാക്കുന്നതിനോ കഴിയാത്തതും മറ്റൊരു കാരണമാണ്.

5.4 മില്യന്‍ ടെക്‌സസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. ടെക്‌സസ് എസന്‍ഷ്യന്‍ നോളജ് ആന്‍ഡ് സ്കില്‍സ് വര്‍ക്ക് ഗ്രൂപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ബാര്‍ബറ കാര്‍ഗില്‍ പറഞ്ഞു. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരിയേയും, ബാച്ചിലേഴ്‌സ് (ആര്‍ട്‌സ്) ഡിഗ്രി ആദ്യം നേടുന്ന അന്ധ- ബധിര വനിത ഹെലന്‍ കെല്ലറെക്കുറിച്ചും ടെക്‌സസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയമായി തെരഞ്ഞെടുത്തിരുന്നു. അന്തിമ തീരുമാനം നവംബറിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment