രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ പ്രചരണത്തിലേക്കോ തത്ക്കാലമില്ല; പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്ന് ബാബാ രാംദേവ്

ram-babന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ബാബാ രാംദേവ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയെന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. ക്ലീന്‍ ഇന്ത്യ മിഷന്‍ വളരെ മികച്ച രീതിയിലാണു നരേന്ദ്ര മോദി നടപ്പാക്കിയതെന്നും രാംദേവ് വ്യക്തമാക്കി. തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ പെട്രോളും ഡീസലും ഇപ്പോഴുള്ളതിന്റെ പകുതിവിലയ്ക്കു വിറ്റുകാണിച്ചു തരാമെന്നും ഒരു ദേശീയ മാധ്യമത്തോടു രാംദേവ് പറഞ്ഞു.

ബിജെപിക്കു വേണ്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമോയെന്ന ചോദ്യത്തിന്, എന്തിനാണു ഞാന്‍ അതു ചെയ്യുന്നത് എന്നായിരുന്നു രാംദേവിന്റെ മറുപടി. രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ കക്ഷികളുടെ കൂടെയും ഞാനുണ്ട്. എന്നാല്‍ എനിക്ക് ഒരു പാര്‍ട്ടിയും ഇല്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയെന്നത് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്. ക്ലീന്‍ ഇന്ത്യ മിഷന്‍ വളരെ മികച്ച രീതിയിലാണു നരേന്ദ്ര മോദി നടപ്പാക്കിയതെന്നും രാംദേവ് വ്യക്തമാക്കി.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കുവേണ്ടി പ്രചാരണം നയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷം കാബിനറ്റ് റാങ്കോടെ ബിജെപി രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കി. വാഹനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയും അനുവദിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധ്യതയുള്ള വ്യക്തിയാണു രാംദേവ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദു വലതുപക്ഷത്തിന്റെ പ്രധാന ശബ്ദമായ രാംദേവ് പിന്തുണച്ചതിനാലാണ് 2014-ല്‍ നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതെന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണയ്ക്കാറുള്ള രാംദേവ്, ഇന്ധനവില വര്‍ധനവില്‍ രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്. ഇന്ധനവില ഉയരുന്നതു മോദിക്കു നിയന്ത്രിക്കാനായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. പശുവിനെ മതപരമായ മൃഗമായി കാണുന്നതിനെയും രാംദേവ് എതിര്‍ത്തു.

Print Friendly, PDF & Email

Leave a Comment