മാരക പ്രഹരശേഷിയുള്ള മാങ്ഘുട്ട് ചുഴലിക്കാറ്റ് ചൈനയെ ലക്ഷ്യമാക്കി നീങ്ങുന്നു; ദക്ഷിണ ചൈനയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Philippines-Mangkhut-September-15--960x576ഫിലിപ്പീന്‍സില്‍ വന്‍ നാശം വിതച്ച് മാങ്ഘുട്ട് ചുഴലിക്കാറ്റ് ഹോങ്കോഗിനെയും ചൈനയേയും ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. മാരക പ്രഹരശേഷിയുള്ള ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതിനോടകം 28 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മണ്ണിടിഞ്ഞും മരം വീണും വന്‍നാശം ഉണ്ടായി. പത്തു പ്രവിശ്യകളില്‍ ചുഴലി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ് ഫിലിപ്പീന്‍സില്‍ പെയ്യുന്നത്.

ഹോങ്‌കോങ്ങിലും ദക്ഷിണ ചൈനയിലും അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ് കോങ് അധികൃതര്‍ ചുഴലിക്കൊടുങ്കാറ്റിന്റെ അലര്‍ട്ട് ലെവല്‍ പത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന അലര്‍ട്ട് ലെവലാണ് പത്ത്. നഗരത്തിന്റെ പലഭാഗത്തും അതിശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കു കിഴക്കന്‍ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ഏഴു നഗരങ്ങളിലില്‍നിന്ന് അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

A resident walks along destroyed stalls at a public market due to strong winds as Typhoon Mangkhut barreled across Tuguegrao city in Cagayan province, northeastern Philippines on Sept. 15, 2018.

ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നാണ് ഫിലിപ്പീന്‍സില്‍ കൂടുതല്‍ പേര്‍ മരിച്ചത്. പലരും വീട് വിട്ട് പുറത്ത് പോകാത്തത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്ന് പ്രസിഡന്റിന്റെ ഉപദേശകന്‍ ഫ്രാന്‍സിസ് ടോലേന്റോ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാറ്റഗറി അഞ്ചിലായിരുന്ന കൊടുങ്കാറ്റിന്റെ വേഗത കുറഞ്ഞതിനേത്തുടര്‍ന്ന് കാറ്റഗറി നാലിലേക്കു താഴ്ത്തിയെങ്കിലും പ്രഹരശേഷി കുറഞ്ഞിട്ടില്ല. കാറ്റിന്റെ വേഗം മണിക്കൂറില്‍ 195 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളെയടക്കം പറത്തിക്കൊണ്ടുപോകാനുള്ള ശേഷി കാറ്റിനിപ്പോഴും ഉണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നത്.

പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട മാങ്ഘുട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ്. കനത്ത മഴയ്‌ക്കൊപ്പം ഇന്നലെ ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെത്തിയ കാറ്റ് മേല്‍ക്കൂരകളും വന്‍മരങ്ങളും വൈദ്യുതി പോസ്റ്റുകളും പിഴുതെറിഞ്ഞു. 40 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. മുന്‍കരുതലായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വ്യാപകമായി ആളുകളെ ഒഴിപ്പിച്ചത് ആള്‍നാശം കുറയാന്‍ സഹായിച്ചു.

Super-Typhoon-Philippines-4-960x576 typhoon1609i

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News