എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോ കൈരളി ലയണ്‍സിന് ഹാട്രിക്കോടെ ഉജ്ജ്വലവിജയം

NK-_lukose_picചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി വോളിബോള്‍ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 13-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ചുണക്കുട്ടന്മാര്‍ ഹാട്രിക്കോടെ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയെ നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ടു.

അവസാന നിമിഷം വരെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ശക്തരായ താമ്പ ടൈഗേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

ചിക്കാഗോ ഉള്‍പ്പെടെ പല സ്റ്റേറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ആണ് ഈ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയത്.

ടൂര്‍ണമെന്റിന്റെ ങ.ഢ.ജ. ആയി തെരഞ്ഞെടുത്തത് ചിക്കാഗോ കൈരളി ലയണ്‍സിന്റെ നിഥിന്‍ തോമസാണ്. ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശ്ശേരില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് സെറ്റര്‍ ഷോണ്‍ പണയപറമ്പില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് ‘ടിബിള്‍ തോമസ് (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്.

ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ ഉജ്ജ്വലവിജയത്തിന് ചുക്കാന്‍ പിടിച്ചത് കൈരളി ലയണ്‍സിന്റെ കോച്ച് സിബി കദളിമറ്റമാണെന്ന് ക്യാപ്റ്റന്‍ റിന്റു ഫിലിപ്പ് പറഞ്ഞു.

അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ മുഖ്യനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഫാ. ജോയി ചക്കിയാന്റെയും മാത്യു ചെരുവിലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെട്രോയിറ്റ് ആതിഥേയത്വം അരുളി.

എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടു കൂടി ഡെട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Elite Sports Plex വോളിബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News