Flash News

മാങ്ഘുട്ട് കൊടുങ്കാറ്റ് ചൈനയില്‍ വ്യാപക നാശം വിതയ്ക്കുന്നു; പ്രധാന റോഡുകള്‍ അടച്ചു; വിമാന/ട്രെയിന്‍ സര്‍‌വ്വീസുകള്‍ റദ്ദാക്കി

September 17, 2018

merlin_143812476_f34916b8-48f2-4ae3-9a09-29d71e32a023-superJumboഫിലിപ്പീന്‍സിന്റെ വടക്കന്‍ പ്രദേശത്ത് കനത്ത നാശം വിതച്ച മംഖൂട്ട് ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ എത്തി. മണിക്കൂറില്‍ 162 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഇവിടങ്ങളില്‍ കനത്ത മഴയും തുടരുകയാണ്. മംഖൂട്ട് ആഞ്ഞടിച്ച ഫിലിപ്പീന്‍സില്‍ ഇതുവരെ 64 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ വിമാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന റോഡുകളും അടച്ചിട്ടിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയ മംഖൂട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് കരുതുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് മംഖൂട്ട് ചൈനീസ് തീരം തൊട്ടത്. 2.45 മില്ല്യണ്‍ ആളുകളെ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഹോങ്കോംഗിലും പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു. നിരവധി കെട്ടിടങ്ങള്‍ക്കാണ് ഇവിടങ്ങളില്‍ കാറ്റ് കനത്ത നാശനഷ്ടം വരുത്തിയത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കണക്കുകൂട്ടല്‍.

merlin_143805387_5d8824ad-c7f6-4b96-b25e-a6444041268b-superJumbo merlin_143805393_7a6eec36-c609-4e12-bd31-05f1c90ac214-superJumbo merlin_143805786_34d7df13-c7c9-401a-9305-6b2e8bc27dba-superJumbo merlin_143812107_c4e659c6-057c-40c0-b58f-58c35743d4a0-superJumbo merlin_143858454_28e6f56a-cef3-4b30-8bc9-c1fe1b9696bd-superJumbo merlin_143858457_20f5bd0c-f6fc-4c9a-b450-0ef1d927817d-superJumbo


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top