Flash News

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം അല്ലന്‍ കുഞ്ചെറിയാക്ക്

September 17, 2018 , ജിമ്മി കണിയാലി

Allen Kuncheria2018 ലെ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അല്ലന്‍ കുഞ്ചെറിയ തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബര്‍ 14 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി എം എ ഹാളില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് ഈ പുരസ്‌കാരം സമ്മാനിക്കും. സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ആയിരിക്കും അല്ലന്‍ കുഞ്ചെറിയക്ക് ലഭിക്കുക.

2018 വിദ്യാഭ്യാസ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ വാങ്ങി വിജയിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പ് ജേതാവിനെ തിരഞ്ഞെടുത്തത്. അപേക്ഷകരുടെ വിദ്യാഭാസ മികവിനുപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ധ്യങ്ങളും, സമൂഹത്തിനോടുള്ള സംഭാവനകളും, വിശദീകരണങ്ങളും പരിഗണിച്ചാണ് ഈ പുരസ്‌കാര ജേതാക്കളുടെ അന്തിമ നിര്‍ണയം എന്ന് ജേക്കബ് മാത്യു പുറയംപള്ളില്‍ (കണ്‍വീനര്‍), രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്‌കോളര്‍ഷിപ്പ് കമ്മിറ്റി അറിയിച്ചു.

ആറാം വയസ്സില്‍ സിറോ മലബാര്‍ സബ് ജൂനിയര്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള അല്ലന്‍, സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ സാമൂഹ്യ സേവന രംഗങ്ങളിലും വളരെ സജീവമായി പങ്കെടുത്തിരുന്നു. 2014 ല്‍ ലഭിച്ച Sandra-Menihotlz ഫൗണ്ടേഷന്റെ Spirit of Scouting അവാര്‍ഡും Special Congressional Recognition ഉം ആ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.

പതിനാലാം വയസില്‍ തന്നെ ചെറിയ വിമാനങ്ങള്‍ പറത്താന്‍ പരിശീലനം ലഭിച്ച അല്ലന്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തിനിടയില്‍ തന്നെ boys Scout of America യുടെ ഏറ്റവും വലിയ അംഗീകാരം ആയ Eagle Scout ലഭിച്ചു. തുടര്‍ച്ചയായി നാലു വര്‍ഷവും Golde Honor Student ആയിരുന്ന അലന് ACT പെര്‍ഫെക്റ്റ് സ്‌കോര്‍ ആയ 36 ലഭിച്ചിരുന്നു. National Institute of Health ന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Intern ആയി തിരഞ്ഞെടുക്കപ്പെട്ട അലന്‍ തുടര്‍ന്ന് Northwestern Feinberg School of Medicine ലും epw Advocate Condell Hospital ലും ഇന്റേണ്‍ ആയി ജോലി ചെയ്യുകയുണ്ടായി. ലഭിച്ച മറ്റു അവാര്‍ഡുകള്‍: National AP Scholar, Illinois State Scholar, National Merit Schholar Commended, Seal of Bi-literacy Award, Ambassador Award, State Science fair Gold Medal. Black belt in Taekwondo.

12 വര്‍ഷമായി ബഫല്ലോ ഗ്രൊവില്‍ താമസിക്കുന്ന ജോഷി കുഞ്ചെറിയായുടെയും ജിന്നി ജോസഫിന്റെയും മൂത്ത പുത്രനാണ് അലന്‍. ലിങ്കണ്‍ഷെയറിലുള്ള അഡ്‌ലൈ ഇ സ്റ്റീവന്‍സന്‍ ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അലന്റെ ഇളയ സഹോദരന്‍ ജസ്റ്റിന്‍ അതെ ഹൈ സ്‌കൂളിലെ 11ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കേവലം ആറു സീറ്റുകള്‍ മാത്രമുള്ള Rice/Baylor യൂണിവേഴ്‌സിറ്റി യുടെ ഡയറക്റ്റ് മെഡിക്കല്‍ പ്രോഗ്രാമില്‍ ഫുള്‍ സ്‌കോളര്ഷിപ്പോടുകൂടി അഡ്മിഷന്‍ ലഭിച്ച അലന് ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന ഇടവേളകളില്‍ ഹൂസ്റ്റണിലുള്ള ബുദ്ധി മാന്ദ്യം ബാധിച്ച കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിലും അലന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top