Flash News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ മൂന്നിന്

September 17, 2018 , ജോയിച്ചന്‍ പുതുക്കുളം

IMA_picചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രയോജനകരമായ നേട്ടം കാഴ്ചവെയ്ക്കുന്ന സംഘടനയായ ഇല്ലിനോയി മലയാളി അസോയിഷന്‍ അതിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ മൂന്നിനു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (1800 W Oakton ST) വച്ചു നടത്തും. കേരളപ്പിറവി ദിനത്തിന്റെ ആഘോഷങ്ങളും അന്നേദിവസം അരങ്ങേറും.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താനിരിക്കുന്ന പരിപാടികളുടെ കരട് രേഖകളും തയാറാക്കി.

വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടന സ്വരൂപിച്ച എട്ടു ലക്ഷത്തില്‍ അധികം രൂപയുടെ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി പ്രയോജനകരമായ രീതിയില്‍ വിതരണം ചെയ്യണമെന്നു യോഗം അഭിപ്രായപ്പെട്ടു. “അമ്മയ്‌ക്കൊപ്പം ഐ.എം.എ’ എന്ന പദ്ധതിയിലൂടെയാണ് ഇത്രയും പണം സ്വരൂപിക്കാനായത്.

പരമ്പരാഗതമായി സംഘടന നടത്തിവരുന്ന യുവജനോത്സവം -2019 ഏപ്രില്‍ മാസം 27-നു നടത്തുന്നതായിരിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ യുവജനോത്സവങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്നതില്‍ ഐ.എം.എയ്ക്ക് ഒരു പ്രമുഖ സ്ഥാനമുണ്ടെന്നും യോഗം വിലയിരുത്തി.

സംഘടന പുതുതായി ആരംഭിക്കുന്ന “ബി എ ലീഡര്‍’ (BE A LEADER) എന്ന പദ്ധതിയെപ്പറ്റിയും സമഗ്രമായ ചര്‍ച്ചകള്‍ നടന്നു. അമേരിക്കയിലും ചിക്കാഗോയുടെ വിവിധ പ്രദേശങ്ങളിലും തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യക്കാരും, മലയാളികളുമായിട്ടുള്ളവരുടെ ഡേറ്റാ കളക്ട് ചെയ്യും. രാഷ്ട്രീയമായി നമുക്ക് മുന്നേറാന്‍ വില്ലേജ്, സിറ്റി. സ്റ്റേറ്റ് ഫെഡറല്‍ തലങ്ങളില്‍ മത്സരിക്കാന്‍ തയാറുള്ളവരെ കണ്ടെത്തി, മറ്റു സംഘടനകളുടെകൂടെ സഹകരണത്തില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ഉതകുന്ന പദ്ധികള്‍ക്കാണ് രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിനായി സിബി ആലുംപറമ്പില്‍ കണ്‍വീനറായി ജോര്‍ജ് മാത്യുസ്, അനില്‍കുമാര്‍ പിള്ള, പോള്‍ പറമ്പി, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിറ്റിക്കും രൂപംനല്‍കി.

നവംബര്‍ 3-ന് നടത്തുന്ന കേരളപ്പിറവി, പ്രവര്‍ത്തനോദ്ഘാടനം എന്നിവകളുടെ നടത്തിപ്പിനായി മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ റോയി മുളകുന്നം, ഷാനി ഏബ്രഹാം, ചന്ദ്രന്‍പിള്ള, വന്ദന മാളിയേക്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, ജെസി മാത്യു, കുര്യന്‍ തുരുത്തിക്കര, ബേസില്‍ പെരേര, തോമസ് ജോര്‍ജ്, ഏബ്രഹാം ചാക്കോ, സാം ജോര്‍ജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി വിപുലമായ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷനില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞ വ്യക്തികളുമായി ബന്ധപ്പെടേണ്ടതാണ്.

ഗാനമേള, ഡാന്‍സ്, ഡിന്നര്‍ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നവംബര്‍ മൂന്നിനു വേണ്ടി തയാറാക്കുന്നതെന്നു കണ്‍വീനറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ മറിയാമ്മ അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top